Tuesday, 5 October 2010

6. ദൂരം അളക്കുവാന്‍ ഒരു പുതിയ യൂണിറ്റ് !!

ഭൌതിക ശാസ്ത്രത്തില്‍ ദൂരം അളക്കുവാന്‍ ഉള്ള യൂണിറ്റുകളെക്കുറിച്ച് നമുക്ക് അറിയാം . എന്നാല്‍ അത്മീയതലത്തില്‍ അഥവാ
സേവനത്തിന്റെ തലത്തില്‍ ദൂരം അളക്കുവാന്‍ ചിലര്‍ ഉപയോഗിച്ചിരുന്ന - ഇപ്പോഴും ഉപയോഗിക്കുന്ന - യൂണിറ്റിനെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത് .
ഇനി പറയുവാന്‍ പോകുന്ന യൂണിറ്റ് ഉപയോഗിച്ചവര്‍ വേറെ ആരുമല്ല . ലോക പ്രശസ്തയായ മദര്‍ തെരേസയും അവരുടെ കൂട്ടാളികളുമായ സിസ്റ്റേഴ്സുമാണ് .

ദരിദ്രരുടേതായ രീതിയില്‍ തന്നെയാണ് സിസ്റ്റേഴ്‌സിന്റെ യാത്ര . കഴിയുമെങ്കില്‍ നടന്നു പോകും . ദൂരം ഏറെ ആണെങ്കില്‍ മാത്രംവാ‍ഹനങ്ങളില്‍ സഞ്ചരിക്കുന്നു.
അങ്ങനെ നടന്നുപോകുമ്പോള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് സിസ്റ്റേഴ്‌സ് നടക്കാറ് . അങ്ങനെ അവര്‍ “ഒരു കൊന്ത ” അകലെയുള്ള വീട് ,നാലു  കൊന്ത അകലെയുള്ള സ്ഥലം എന്നീ അളവുകള്‍ അവര്‍ ഉപയോഗിക്കുന്നു.

വാല്‍ക്കഷണം:
ശ്രീ നവീന്‍ ചൌള എഴുതിയ മദര്‍ തെരേസ എന്ന ജീവചരിത്രഗ്രന്ഥത്തില്‍ നിന്നാണ് ഇത് . ഈ പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം
കെ. ജയകുമാര്‍ , എം.പി സദാശിവന്‍ എന്നിവരാണ് നിര്‍വ്വഹിച്ചീ‍ട്ടുള്ളത് . ഡി .സി. ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍ . വില 120 രൂപ

No comments:

Post a Comment