ജനാധിപത്യസമൂഹത്തില്‍ ‘ചര്‍ച്ചകള്‍ ‘ നല്ലതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
(കാരണം ,ഇക്കാര്യത്തിന് വലിയ ദേഹാദ്ധ്വാനമൊന്നുംവേണ്ടല്ലോ ? ) .
മലയാളത്തിലെ ഒരു പ്രമുഖ പ്രസിദ്ധീകരണം തുടങ്ങിവെച്ച ചര്‍ച്ചാവിഷയമാണ് തലവാചകമായി കൊടുത്തിരിക്കുന്നത് .
സാരിക്കും ,ചൂരിദാറിനും അനുകൂലവും പ്രതികൂലവുമായി ഒട്ടേറെ മഹിളകള്‍ പ്രതികരിച്ചുവെത്രെ !
അദ്ധ്യാപികമാര്‍ സ്ക്കൂളില്‍ ചൂരിദാര്‍ ധരിച്ചുവന്നാല്‍ ഉണ്ടാകുന്ന സാംസ്കാരിക വിപത്തിനെക്കുറിച്ചും ചര്‍ച്ച നടന്നു !
അതില്‍ പ്രസക്തമായവ പ്രസിദ്ധീകരിക്കുകയും ചെയ്തു .
സാരീഗ്രൂപ്പുകാരും ചൂരിദാര്‍ ഗ്രൂപ്പുകാരും അവരവരുടേതായ ന്യായവാദങ്ങള്‍ നിരത്തി .
പക്ഷേ ,മാറുമറക്കാതെ മുട്ടോളമെത്തുന്ന പരുത്തിവസ്ത്രം ധരിച്ച് അദ്ധ്വാനിക്കുന്നവരായിരുന്നു
ഇരുപതാംനൂറ്റാണ്ടിലെ തങ്ങളുടെ ‘ തൊട്ടടുത്ത സീനിയേഴ്‌സ് ‘ എന്ന വസ്തുത ഒരു പ്രതികരണത്തിലും
പൊന്തിവന്നില്ല.
ശരീരത്തിന് വായുസമ്പര്‍ക്കം ലഭിക്കാനും സൂര്യപ്രകാശമേല്‍ക്കാനും ഇതുമൂലം
കഴിഞ്ഞിരുന്നു.
പ്രസ്തുത ചരിത്രവസ്തുതയെ അവഗണിച്ച് ചൂരിദാര്‍ നല്‍കുന്ന ചലനസ്വാതന്ത്ര്യത്തേയും സാരി
നല്‍കുന്ന അസ്വാതന്ത്ര്യത്തേയും കുറിച്ച് വിശകലനം ചെയ്യാനാണ് ചില ഫെമിനിസ്റ്റുകള്‍ ശ്രമിച്ചത് .
വസ്ത്രധാരണം ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നതും നാണം മറയ്ക്കാന്‍ ഉതകുന്നവയും
ആയിരിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പക്ഷെ , വസ്ത്രധാരണം അക്രമത്തേയും അനാരോഗ്യത്തേയും ക്ഷണിച്ചുവരുത്തിയാലോ ?
‘ സമകാലിക വസ്ത്രധാരണങ്ങളില്‍ ‘ പലതും ഇത്തരത്തിലുള്ളവയാണ് .
മറ്റുള്ളവരുടെ കണ്ണുകള്‍ക്ക് സുഖം നല്‍കുന്നതിനേക്കാള്‍ സ്വന്തം ശരീരത്തിന് സുഖം നല്‍കുന്ന വസ്ത്രധാരണത്തിനാണ് നാം
ശ്രദ്ധവെക്കേണ്ടത് .
ഇത്തരത്തില്‍ വിശകലനം ചെയ്താല്‍ ‘ സാരിവേണോ ചൂരിദാര്‍ വേണോ ‘ എന്ന
ചര്‍ച്ചക്കുപകരം ‘പോളിസ്റ്റര്‍ വേണോ പരുത്തിവേണോ ‘ എന്ന ചര്‍ച്ചയാണ് നടത്തേണ്ടത്
എന്നുകാണം.
മനുഷ്യശരീരത്തിന് സൌഖ്യം നല്‍കുന്ന തുണിത്തരം പരുത്തിയാണെന്ന കാര്യത്തില്‍ സംശയമില്ല.
പട്ടുസാരി (കൃത്രിമപ്പട്ട് ) എന്ന പേരില്‍ അണിയുന്നവ ഒരു പെട്രോളിയം ഉല്പന്നമാണ് എന്ന് മനസ്സിലാക്കുക .ഇവ
ശരീരോഷ്മാവിനെ വര്‍ദ്ധിപ്പിക്കുന്നു.
ഇത്തരത്തില്‍ സുഗമമായ ദഹനം അസാധ്യമാകുക നിമിത്തം ഒട്ടേറെ ദഹനപ്രശ്നങ്ങള്‍ വരുത്തിവെക്കുന്നു.
ഇതുപോലെത്തന്നെ ശരീരത്തെ ചുറ്റിമുറുക്കുന്ന വസ്ത്രങ്ങളും ആരോഗ്യത്തിന് ദോഷം തന്നെയാണ് .
അടിവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട് . ചില കമ്പനിക്കാര്‍ ഇറക്കുന്ന അടിവസ്ത്രങ്ങള്‍
ആകര്‍ഷകങ്ങളാണ്.
പക്ഷെ ,അവയില്‍ നിറത്തിനായി ഉപയോഗിച്ചിട്ടുള്ള ചായങ്ങള്‍ ത്വക്കിന് ദോഷം
വരുത്തുന്നവയാണ് .
ഇതൊക്കെ വ്യക്തമാക്കുന്നത് ;ഫാഷനല്ല മറിച്ച് ആരോഗ്യസംരക്ഷണമാണ്
വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ മുന്‍തൂക്കം കൊടുക്കേണ്ടത് എന്നാണ്.

No comments:
Post a Comment