Tuesday, 5 October 2010

17. ഗ്രൂപ്പു പ്രവര്‍ത്തനം നല്‍കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍


ക്ലാസില്‍ പഠനം നന്നായി നടത്തുന്നതിന് കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണല്ലോ.
പഠനോപകരണങ്ങള്‍ ഫലപ്രദമായി ഉപയോഗിയ്ക്കാന്‍ കഴിയുന്നതും വിവരശേഖരണത്തിനുള്ള കുട്ടികളുടെ കഴിവു
വളരുന്നതും ഗ്രൂപ്പ് പ്രവര്‍ത്തനത്തിലൂടെയാണ് .ക്ലാസ് സമയം മുഴുവന്‍ അദ്ധ്യാപകന്‍ വാതോരാതെ
സംസാഎഇച്ചുകൊണ്ടിരിയ്ക്കുന്ന പരമ്പരാഗത രീതി മാറി, ഗ്രൂപ്പുതിരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കുംകുട്ടികളെ
കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം വന്നതോടെ പല അദ്ധ്യാപകരും പുതിയ പ്രശ്നങ്ങള്‍
നേരിടുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ഗ്രൂപ്പു പ്രവര്‍ത്തനം ഫലപ്രദമായി ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് .
എന്നാല്‍ അതിന്റെ കാരണങ്ങളെ പഴിപറഞ്ഞീട്ടോ ഗ്രൂപ്പായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കിയീട്ടോ കാര്യമില്ല. ഗ്രൂപ്പു
പ്രവര്‍ത്തനം നടക്കാത്ത ക്ലാസ് മുറികളില്‍ പഠനം ഫലപ്രദമാകില്ലെന്ന കാര്യം ഉറപ്പ്.
ക്ലാസിലെ ഗ്രൂപ്പ് പ്രവര്‍ത്തനം വിജയത്തിലെത്തിയ്ക്കാന്‍ സഹായകരമാകുന്ന ചിലകാര്യങ്ങള്‍ നോക്കൂ.‍


1.ഗ്രൂപ്പിനുള്ള കുട്ടികളുടെ കഴിവിനൊത്തു പ്രവര്‍ത്തി വിഭജനം (Work Distribution) നടത്തണം. കുട്ടികളുടെ കഴിവും
നിലവാരവും പരിഗണിയ്ക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ പരാചയപ്പെട്ടേയ്ക്കും‍

2.നേതൃത്വപാടവം (Leadership Quality ) ഉള്ള കുട്ടികളില്‍ (മുതിര്‍ന്നവരില്‍‌പ്പോലും ) ഞാനെന്ന ഭാവം ഉണ്ടാകും.
മറ്റ് അംഗങ്ങള്‍ പറയുന്നത് അംഗീകരിയ്ക്കാനോ അല്ലെങ്കില്‍ കീഴ്‌പ്പെട്ട് പ്രവര്‍ത്തിയ്ക്കാനോ ബുദ്ധിമുട്ട് ഉണ്ടാകും.
അതിനാല്‍ ഇക്കാര്യത്തെക്കുറിച്ച് പ്രവര്‍ത്തനം നല്‍കുന്നതിനുമുന്‍പേ ക്ലാസില്‍ പൊതു ചരച്ച
നടത്തണം.എല്ലാവര്‍ക്കും പങ്കാളിത്തം ന്‍ല്‍കേണ്ടതിന്റെ പ്രാധാന്യം അദ്ധ്യാപകന്‍ വിശദീകരിയ്ക്കണം.‍

3.ലീഡറാവാ‍ന്‍ എല്ലാ അംഗങ്ങള്‍ക്കും മാറിമാറി അവസരം കൊടുക്കണം. മിടുക്കനെ മാത്രം സ്ഥിരം നേതാവാക്കുന്ന
രീതി മാറ്റണം.‍

4.ഓരോ പ്രവര്‍ത്തനവും തീര്‍ക്കുന്നതിനുള്ള കൃത്യമായ സമയം മുന്‍‌കൂട്ടിപറയണം. അതിനുള്ളില്‍
തീര്‍ക്കാവുന്നവയാകണം പ്രവര്‍ത്തനമെന്നത് പറയേണ്ടതില്ലല്ലോ‍

5.ഒരു ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും കഴിവില്‍ പിന്നോക്കക്കാരാണെങ്കില്‍ അവരെ മറ്റു ഗ്രൂപ്പുകളിലേയ്ക്ക്
വിഭജിച്ചുകൊടുക്കണം. അതായത് ഒരു ഗ്രൂപ്പില്‍ എല്ലാ നിലവാരക്കാരായ കുട്ടികളും വരണം.‍

6.കുട്ടികള്‍ക്കു നല്‍കുന്നതിനു മുമ്പേതന്നെ അദ്ധ്യാപകന്‍ പ്രവര്‍ത്തനം വ്യക്തമായി ആസൂത്രണം ചെയ്യണം.
അല്ലാത്ത പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ലക്ഷ്യം കാണാ‍തെ പോകും.‍

7.ചെയ്യാന്‍ പോകുന്ന പ്രവര്‍ത്തനം സംബന്ധിച്ച പ്രവര്‍ത്തനം സംബന്ധിച്ച ശരിയായ മുന്നറിവ്
കുട്ടികള്‍ക്കുണ്ടെന്ന് ഉറപ്പാക്കണം . ഇല്ലെങ്കില്‍ അവയെക്കുറിച്ചുള്ള ധാരണ ഉണ്ടാക്കാന്‍ ശ്രമിയ്ക്കേണ്ടതാണ്‍

8.ഗ്രൂപ്പിലെ ഏതെങ്കിലുമൊരുകുട്ടി വളരേ പിന്നോക്കാവസ്ഥയിലാണെങ്കില്‍ ( മിയ്ക്കപ്പോഴും അങ്ങനെ വരാം ) അവനെ
സഹായിയ്ക്കാനായി മറ്റ് അംഗങ്ങളെ ചുമതലപ്പെടുത്തണം .‍

9.ക്ലാസ്സില്‍ ഗ്രൂപ്പ് വര്‍ക്ക് നടത്തേണ്ടത് ടീച്ചറുടെ സജീവമായ മേല്‍നോട്ടത്തിലായിരിയ്ക്കണം. എന്നാല്‍ കുട്ടികള്‍
ചെയ്യേണ്ട കാര്യങ്ങള്‍ ഏറ്റെടുത്തു ചെയ്യലാവരുത് . ഈ സഹായം പിന്നോക്കം നില്‍ക്കുന്ന ഗ്രൂപ്പുകാര്‍ക്ക്
പ്രേരണയും പ്രോത്സാഹനവും നല്‍കണം. പിന്നോക്കാവസ്ഥയ്ക്കു കാരണം കണ്ടെത്തി പരിഹരിയ്ക്കാനുള്ള ശ്രമം
ഉണ്ടാകണം.‍

10.ഗ്രൂപ്പ് ലീഡറുടെ കര്‍ത്തവ്യം ആസൂത്രണഘട്ടത്തില്‍ എന്തൊക്കെയെന്ന് ആസൂത്രണ ഘട്ടത്തില്‍ വ്യക്തമായി
പറയേണ്ടതാണ്.‍
11.ചെയ്ത പ്രവര്‍ത്തനം ക്ലാസില്‍ അവതരിപ്പിയ്ക്കാന്‍ ഗ്രൂപ്പിന് അവസരം നല്‍കണം
12.ഗ്രൂപ്പിലെ അംഗങ്ങള്‍ പ്രവര്‍ത്തനം ചെയ്യാതിരിയ്കുകയോ അലംഭാവം കാണിയ്ക്കുകയോ ചെയ്താല്‍ അക്കാര്യം
ടീച്ചറുടെ ശ്രദ്ധയില്‍ പെടുത്തേണ്ട ചുമതല ഗ്രൂപ്പ് ലീഡര്‍ക്കാണ്‍

13.ഗ്രൂപ്പ് ലീഡര്‍ ഗ്രൂപ്പ് അംഗങ്ങള്‍കിടയില്‍ ശരിയായ പ്രവര്‍ത്തി വിഭജനം നടത്തുന്നുണ്ടോ എന്ന കാര്യം ടീച്ചര്‍
ശ്രദ്ധിയ്ക്കണം. ‍

14.പ്രവര്‍ത്തി വിഭജനവും പ്രവര്‍ത്തനഫല ക്രോഡീകരണവും ഗ്രൂപ്പ് ലീഡര്‍ ചെയ്യേണ്ടതാണ്.‍

15.ആദ്യ ഘട്ടത്തില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം വളരേ മോശമായിരിയ്ക്കാം. എന്നാല്‍ പടിപടിയായുള്ള ശ്രമങ്ങള്‍കൊണ്ട്
മെച്ചപ്പെടുത്താം.‍

16.ഓരോ ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിച്ചാലും അതിലെ അപാകതയും മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളും ചര്‍ച്ച
ചെയ്യേണ്ടതാണ്.‍

17.ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ നല്‍കി ടീച്ചര്‍ ഒരു ഭാഗത്ത് ( കസേരയില്‍ ) ചടഞ്ഞുകൂടിയിരിയ്ക്കരുത് . മറിച്ച് ,എല്ലാ ഗ്രൂപ്പ്
പ്രവര്‍ത്തനങ്ങളും ശരിയായി നടക്കുന്നില്ലേ എന്ന് പരിശോധിയ്ക്കേണ്ടതാണ്.എന്തെക്കിലും സഹായങ്ങള്‍
(Scaffolding ) കുട്ടികള്‍ക്കു നല്‍കേണ്ടതുണ്ടെങ്കില്‍ അത് അപ്പോള്‍ തന്നെ വേണ്ടതുമാണ്.‍

18.സബ്‌ജക്ട് കൌണ്‍സിലിലും ക്ലസ്റ്ററിലുമൊക്കെ പഠന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍
ബന്ധപ്പെട്ട ടീച്ചര്‍ പങ്കുവെയ്ക്കേണ്ടതാണ്.‍

19.ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ നല്‍കുമ്പോള്‍ ക്ലാസില്‍ ബഹളമുണ്ടാകാനുള്ള സാദ്ധ്യതയുണ്ട് . ഇത് പടിപടിയായി
ഇല്ലായ്മ ചെയ്യാവുന്നതേയുള്ളൂ.‍

(25-6-2007ന് മലയാള മനോരമ ദിനപ്പത്രത്തിലെ പഠിപ്പുരയില്‍ വന്ന ബ്ലോഗറുടെ ലേഖനത്തില്‍ നിന്ന് )‍

No comments:

Post a Comment