കുഞ്ഞ് അമ്മയുടെ മടിയിലായിരുന്നു ഇരുന്നിരുന്നത് .
അമ്മ ,കുഞ്ഞിന് ചോറുകൊടുക്കുകയായിരുന്നു; എങ്കിലും ‘ദൃഷ്ടി’ മുന്നിലെ ടി.വി. പരിപാടിയിലായിരുന്നു.
പക്ഷെ , കുഞ്ഞ് കരഞ്ഞുകൊണ്ടേയിരുന്നു.
അമ്മ ‘കരച്ചില്‍ ‘ കാര്യമാക്കാതെ ചോറു കൊടുക്കാന്‍ ശ്രമിച്ചു.
കുഞ്ഞാണെങ്കിലോ തുപ്പുവാനും തുമ്മുവാനും ചുമക്കുവാനുമൊക്കെ തുടങ്ങി.; മാത്രമല്ല പാത്രത്തിലെ ചോറെടുത്ത് പുറത്തേക്കെറിയുവാനും ആരംഭിച്ചു.
അതിനാല്‍ അമ്മ കുഞ്ഞിനെ ശകാരിച്ചു.
-- അച്ഛന്‍ ഗള്‍ഫില്‍ കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കുന്ന പണംകൊണ്ട് വാങ്ങിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഇത്തരത്തില്‍ നശിപ്പിക്കുന്നതിനെക്കുറിച്ച് അമ്മ ഉറക്കെ പരാതി പറഞ്ഞു.
പക്ഷെ , കുഞ്ഞ് ഈ ഉപദേശമൊന്നും വകവെക്കാതെ തുപ്പുകയും തുമ്മുകയും ചുമക്കുകയും ചെയ്തു.
കാരണം ; അമ്മ ഭക്ഷണം കുഞ്ഞിനെ വായിലേക്കു കൊടുക്കുന്നതിനു പകരം മൂക്കിലേക്കായിരുന്നു കൊടുത്തുകൊണ്ടിരുന്നത്
പക്ഷെ ,സ്വന്തം ചെയ്തിയെ ക്കുറിച്ച് മനസ്സിലാക്കാത്ത ആ അമ്മ അവസാനം കുഞ്ഞിന് രണ്ട് അടി വെച്ചുകൊടുത്തു.
No comments:
Post a Comment