Wednesday, 6 October 2010

20. ഒരു കേമ്പസ് ഗീതം ( ഖണ്ഡകാവ്യം )

എല്ലാരും കേള്‍ക്കാനായ് ഞാനങ്ങ് ചൊല്ലട്ടെ

സുമനെന്ന സ്നേഹിതന്‍ തന്‍കാര്യങ്ങള്‍

ആദ്യമെന്‍ കണ്‍‌മുന്നില്‍ നിറയുന്നു , ബാല്യത്തിന്‍

ഭാരിച്ച വികൃതികളോരാന്നായി

പുഞ്ചിരി, പ്പൂക്കളും, പൂമ്പാറ്റയുമൊക്കെ

മനതാരില്‍ പൂത്തങ്ങു നിറയും കാലം

മയിപ്പീലി ,മഞ്ചാടി ,കണ്ണി മാങ്ങയൊക്കെ

കൈമാറി കൈമാറി ക്കളയുന്നേരം

ഇണങ്ങലും പിണങ്ങലും തമ്മിലടിയ്ക്കലും

ഒക്കെയായ് നടന്നോരു നാലാം ക്ലാസും

അക്കാല മിനിയുമൊ രുദിനമെങ്കിലും

വരുവാനായ് ഞാനെന്തേ ചെയ്‌ക വേണ്ടൂ

ഒരു നാളോ തൊട്ടങ്ങ് തോഴനോ വന്നില്ല

വിരഹത്തിന്‍ ദുഃഖവും പേറി ഞാനും

പിന്നീട് മറ്റുള്ളോര്‍ ചൊല്ലീ ട്ടറിയുന്നു

സുമനെന്ന തോഴന്റെ കാര്യങ്ങള്‍ താന്‍

തോഴന്റെ യച്ഛന്റെ യുദ്യോഗം മാറീപ്പോ

ളകലെ നഗരത്തില്‍ തോഴനും പോയ്

നാളുകള്‍ വര്‍ഷങ്ങ ളായീമാറീടുമ്പോള്‍

ഞാനും മറന്നല്ലോ യെന്‍ തോഴനെ


* * * * * * * * * * * * * *


ബാല്യം മറഞ്ഞങ്ങ് കൌമാരം വന്നല്ലോ

നഗരത്തിന്‍ കോളേജില്‍ പോയീടല്ലോ

എന്തെന്ന തിശയ മെന്നു പറയട്ടെ

സുമനെയാ കോളേജില്‍ കാണ്‍‌മൂ ഞാനും

സൌഹൃദം സ്ഥാപിയ്ക്കാന്‍ മാത്രകള്‍ വേണ്ടീല

ആഹ്ലാദ മാരവ മുയര്‍ത്തിയല്ലോ

വീണ്ടും സുമനന്റെ ക്ലാസിലായ് വന്നല്ലോ

ആത്മാര്‍ത്ഥ സ്നേഹവും പുഷ്പിച്ചല്ലോ

സബ്ബും മെയിനും ലാംഗേജു മൊക്കെയായ്

വിഷയങ്ങള്‍ ഒട്ടേറെ പഠനത്തിനായ്

എങ്കിലും ഞങ്ങള്‍ തന്‍ ചിന്തകള്‍ തിരയുന്നു

സാഹിത്യ ലോകത്തിന്‍ ചക്രവാളം

കോളേജിലെത്തവേ വിരസമാം ക്ലാസുകള്‍

‘കട്ട’ങ്ങു ചെയ്തീട്ടു രസമാക്കുന്നു.

കേമ്പസ്സു കോണിലെ മാമരച്ചോട്ടിലാ

ഞാനു മെന്‍ തോഴനും ചര്‍ച്ച ചെയ്‌വൂ

ഉറക്കം കളഞ്ഞങ്ങ് വായിച്ച കൃതികള്‍ തന്‍

സാരാംശ മൊക്കെയും ചൊല്ലീടുന്നു.

കഴിഞ്ഞോരു ക്ലാസിലെ വൈരസ്യമൊക്കെയും

മറക്കുന്നു , തോഴന്റെ വാക്കുകളാല്‍

ഞാനോ ; ഒന്നുമേ വായിച്ചീ ടാതവേ

‘മാസ്റ്റര്‍ പീസു‘ കളാ സ്വദിപ്പൂ

അന്തര്‍മുഖനായ തോഴനാം സുമനാണേ

മിണ്ടുന്ന തെന്നോടു മാത്രമല്ലോ

ഞാനോ ? ,വാചാല യലകള്‍ തന്‍ സാഗരം

മിണ്ടലോ, ആണ്‍‌-പെണ്‍ വര്‍ഗ്ഗത്തോടും

സുമനെന്ന തോഴന്‍ ചൊല്ലുന്നോ രറിവുകള്‍

ഞാനുമവരോടു തട്ടി വിട്ടൂ

ജീനിയസ്സെന്നുള്ള യോമന പ്പേരോടെ

കോളേജ് ലോകത്തില്‍ ഞാനറിവായ്

കോളേജിലക്ഷനടുത്തു വന്നപ്പോഴോ

ഞാനൊരു സ്ഥാനാര്‍ത്ഥി ആയിടല്ലോ

ഞാനോ ,സ്വതന്ത്രനാം സ്ഥാനാര്‍ത്ഥി യായങ്ങ്

ക്ലാസുകള്‍ കയറി പ്രസംഗിയ്ക്കവേ

മറ്റുള്ള യൂണിയന്‍ പിള്ളേരു മൊക്കെയും

എന്നുടെ രീതികള്‍ പുച്ഛിച്ചല്ലോ

ക്ലാസില്‍ കയറി പ്രസംഗിയ്ക്കും നേരത്ത്

കുട്ടികള്‍ അത്ഭുത പ്പെട്ടിരിയ്ക്കേ

തങ്ങളും തങ്ങളും തമ്മില്‍ ചൊല്ലുന്നവര്‍

എന്തൊരു ഉജ്വല ശൈലിയെന്നോ

ഒരൊരോ ക്ലാസിലും വെവ്വേറെ രീതിയില്‍

കാര്യങ്ങള്‍ ഞാനൊക്കെ അവതരിപ്പൂ

ഇടയ്ക്കിടെ എന്നില്‍നിന്നൊഴുകും തമാശകള്‍

കേട്ടങ്ങ് എല്ലാരും ചിരിച്ചീടല്ലോ

ഇതിനെല്ലാം കാരണം സുമനെന്ന തോഴനാ;

രാത്രിയില്‍ തോഴന്റെ യദ്ധ്വാനവും

തോഴനോ യുറങ്ങാ തെഴുതുന്ന കാര്യങ്ങള്‍

ക്ലാസില്‍ ചെന്നങ്ങു ഞാ നവതരിപ്പൂ

ഓരോരോ ക്ലാസിലും ചൊല്ലുന്ന കാര്യങ്ങള്‍

എന്നുടെ സ്വന്തമായ് തോന്നീടല്ലോ

[ സുമനെന്ന കാസറ്റ് പ്ലേ ചെയ്യും നേരത്ത്

ലൌഡ് സ്പീക്ക റായീ ഞാന്‍ വര്‍ത്തിപ്പല്ലോ ]

ഇക്കാര്യം എന്നിലും സുമനിലും കഴിയുന്ന

രഹസ്യമാ യീട്ടങ്ങ് യവശേഷിപ്പൂ

ഓരോരോ ക്ലാസിലും കൈയ്യടി കൂട്ടമായ്

ഞാനല്ലോ ഏറ്റങ്ങ് വാങ്ങിയത്

വോട്ടെണ്ണല്‍ എണ്ണി ക്കഴിയവേ യറിയുന്നു

വോട്ടിന്റെ കൂമ്പാര മെന്റെ കൂടേ

ജയിച്ച തറിഞ്ഞപ്പോ ളോടിയണഞ്ഞത്

എന്നുടെ തോഴന്റെ യരികത്തല്ലോ* * * * * * * * * * * * * *കേമ്പസ്സു കോണിലെ മാവിന്‍ ചുവട്ടിലായ്

ഞാനു മെന്‍ തോഴനും ചര്‍ച്ച ചെയ്‌വൂ

സാഹിത്യ ചര്‍ച്ചകള്‍ കേള്‍ക്കാനായ് യൊട്ടേറെ

ശ്രോതാക്കള്‍’ ‘കട്ട്‘ചെയ്ത് വന്നിരിപ്പൂ

ഒരു നാളാ മാവിന്റെ കൊമ്പു കുനിയുന്നു

‘സാഹിത്യ മാവെന്ന’ ബോര്‍ഡും താങ്ങി

ഏതോ കുസൃതിതന്‍ വേലയാണെങ്കിലും

മി പ്പേര് ഏവരും ചൊല്ലുന്നല്ലോ* * * * * * * * * * * * * *ഒരുനാളാ സാഹിത്യ മാവിന്‍ ചുവട്ടിലായ്

സുമനതാ കവിതകള്‍ ചൊല്ലീടുന്നു

ശ്രോതാക്കളായിട്ടു ഞാനുമാ മാവുമേ

കൂടെ യായ് തഴുകുന്നൊ രിളം തെന്നലും

കവിത ചൊല്ലി ക്കഴിഞ്ഞെന്നോട് ചോദിപ്പൂ

എങ്ങനെ യുണ്ടീ ക്കവിതയെന്ന്

കവിത തന്‍ ശോകത്തി ലാണ്ടു കിടക്കവേ

വാക്കുകളൊന്നും തന്‍ വന്നില്ലല്ലോ

അത്രയ്ക്കു ശോക രസമുണ്ടാ ക്കവിതയില്‍

കണ്ണു നീര്‍ തന്‍ മതം ചൊല്ലിയല്ലോ

അപ്പോഴവനങ്ങ് ചൊല്ലുന്നു, അത്ഭുതം!

തോഴന്റെ സ്വന്തമാം സൃഷ്ടിയെന്ന്

പിന്നെ,പ്പല നാളായ് സാഹിത്യ മാവിലായ്

സ്വന്തം കവിതകള്‍ ചൊല്ലീടല്ലോ

അതുകേള്‍ക്കെ ഞാനങ്ങ് ഭാവനാ ലോകത്തില്‍

പാറിപ്പറന്നല്ലോ പക്ഷിപോലെ

കോളേജ് തന്നിലെ സാഹിത്യ മത്സരം

തോഴന് സമ്മാന മേകിയല്ലോ

പിന്നെ യെന്‍ പ്രേരണ കോണ്ടങ്ങ് യെന്‍ തോഴന്‍

പത്രത്തിലേ യ്ക്കവ അയച്ചുവല്ലോ

വാരിക ,മാസിക,എന്നിവ യൊട്ടേറെ-

അയച്ചതി നൊട്ടൊന്നും കണക്കുമില്ല

എന്നീട്ടോ ഒന്നിലും വന്നില്ല,വന്നില്ല

പത്രവും പഥ്യത്തി ലുറച്ചു നില്പൂ* * * * * * * * * * * * * *ഒരു ദിനം, ഞങ്ങളെ , ബോറനാം സാറങ്ങ്

വിളിപ്പിച്ചു ഡിപ്പാര്‍ട്ട്മെന്റിലേയ്ക്കായ്

ക്ലാസ്സുകള്‍ ‘ കട്ട് ‘ ചെയ്യും കാരണം ചൊല്ലീട്ട്

ചീത്തയും ഒട്ടേറെ കേട്ടുവല്ലോ

പേടിച്ചു വിറയ്ക്കുന്ന തോഴനെന്‍ പിന്നിലായ്

മൌനവും പൂണ്ടങ്ങ് നില്പതല്ലോ

താക്കീത് ,ഭീഷണി യെന്നിവ പേറീട്ട്

സാറിന്റെ റൂം ഞങ്ങള്‍ വിട്ടുവല്ലൊ

കോളേജ് കാന്റീനില്‍ ,മസാല ദോശയില്‍

സാറിന്റെ താക്കീത് മറന്നീടല്ലോ

പിന്നെയാ, മാവിന്റെ തണലിലെ വിശ്രമം

സാറിന്റെ രൂപവു മകറ്റിയല്ലോ


* * * * * * * * * * * * * *മാറാത്ത ചൂടുമായ് മാര്‍ച്ചും വന്നെത്തുന്നു

മാറിലോ പരീക്ഷതന്‍ വെപ്രാളവും

‘വര്‍ക്കിംഗ് ഡെയ്‌സ് ‘ ഒക്കെയും തീര്‍ന്നൂ‍ കഴിഞ്ഞല്ലോ

‘സ്റ്റഡീ ഹോളീഡേയ്‌സ് ‘ ല്ലയോ മുന്നിലായുള്ളതും

ഹോസ്റ്റല്‍ സ്റ്റുഡന്‍‌സായ ഞങ്ങളിരുവരും

ഹോസ്റ്റലില്‍ കംബയിന്‍ഡ് സ്റ്റഡീ നടത്തി

കസേര യിലിരുന്നങ്ങ് തോഴന്‍ വായിയ്ക്കവേ

കട്ടിലില്‍ കിടന്നങ്ങ് കേള്‍പ്പൂ ഞാനും

സുമനാകു മദ്ധ്വാനി സ്വന്തമായ് പഠിച്ചങ്ങ്

ലളിതമാം വാക്കായി ചൊരിയുന്നെന്നില്‍

എന്നുടെ ശ്രദ്ധ തിരിയുന്ന നേരത്ത്

പ്രേരണ കൊണ്ടവന്‍ മാറ്റീടല്ലോ

റേഡിയോ സ്ഥിരമായി കേള്‍ക്കുന്നോ‍ന്‍ , മനസ്സിലായ്

പരസ്യത്തിന്‍ വാചക മുറച്ചീടല്ലോ

കോളേജു ക്ലാസ്സിലെ ‘കട്ട് ‘ ചെയ്യും വിഷയങ്ങള്‍

വിഷമിച്ചിടാതെ പഠിച്ചുവല്ലോ

പഠനത്തില്‍ മടിയനാം മെന്റെ മനസ്സിലായ്

തോഴന്റെ വാക്കുകളു റച്ചുവല്ലോ

മഴയും കൊണ്ടെത്തിയ മേയ് മാസ രാവുകള്‍

നിദ്രയില്‍ മുഴുകാതെ നോക്കിയല്ലോ

പരീക്ഷ തന്നസ്ത്രമാം ചോദ്യങ്ങളൊക്കെയും

ഞങ്ങളില്‍ കാഠിന്യ മേകിയില്ല


* * * * * * * * * * * * * *പരീക്ഷ കഴിഞ്ഞല്ലോ,യിടവേള തന്നല്ലോ

രണ്ടാഴ്ച യവധിയായ് തീര്‍ന്നീടല്ലോ

എല്ലാരും പോകുന്നു വീട്ടിലേയ്ക്കെന്തിഹ

ഞങ്ങളും പോകുന്നു വീട്ടിലേയ്ക്കായ്

തല്‍ക്കാല മെന്നുടെ തോഴനും ഞാനുമേ

വിട ചൊല്ലിക്കവിതകളാസ്വദിപ്പൂ

വീണ്ടും കാണാ മെന്നു പറഞ്ഞങ്ങ്

ഞങ്ങള്‍ പിരിഞ്ഞല്ലോ തല്‍‌ക്കാലമായ്

ജൂണ്‍ ഒന്നില്‍,കോളേജിജില്‍,റീ ഓപ്പണ്‍ നേരത്ത്

വീട്ടൂ വിശേഷമായ് കാണാമല്ലോ* * * * * * * * * * * * * *നാളേറെ ക്കഴിഞങ്ങ് വീട്ടിലെത്തീടവേ

യെല്ലാരും സ്നേഹം കൊണ്ടാ ശ്ലേഷിപ്പൂ

ഏവരും സ്നേഹത്തിന്‍ സൌരഭ്യം തൂകുന്ന

വാക്കുകളോരോന്നായ് ചൊല്ലീടുന്നു

ആരോമലായുള്ള വീരനെ കാണാനായ്

അയലത്തെ യമ്മകള്‍ വന്നിടല്ലോ

വിവിധങ്ങളായുള്ള ഭോജനവസ്തുക്കള്‍

യെന്നുടെ മുന്നിലായ് നിരന്നുവല്ലോ

തിന്നൂ, തിന്നൂ യെന്നമ്മ ചൊല്ലീട്ട്

തിന്നു ന്നതു കാണ്മാന്‍ വന്നിരിപ്പൂ

പകലത്തെ യിടവേള സൌഹൃദം തേടിക്കൊ-

ണ്ടയലത്തെ വീടുകള്‍ പോയീടവേ

നഗരവും കോളേജും ഹോസ്റ്റലു മൊക്കെയായ്

ഒട്ടേറെ കാര്യങ്ങള്‍ ചൊല്ലീടല്ലോ

പണ്ടത്തെ കൂട്ടുകാര്‍,യെന്നുടെ ചൊല്ലല്‍ കേ-

ട്ടല്‍ത്ഭുതം പൂണ്ടങ്ങു നില്പതല്ലോ

കെട്ടിച്ചമച്ചൊരു കഥകള്‍ കേട്ടെന്നുടെ

കൂട്ടുകാര്‍ ചൊല്ലുന്നു വീരനെന്ന്

എന്നുടെ ശബ്ദത്തിന്‍ ഗാംഭീര്യം കേള്‍ക്കവേ

യാളുകള്‍ യത്ഭുതം കൂറുന്നല്ലോ

കോളേജില്‍ പോയതിന്‍ ശേഷമെന്‍ വ്യക്തിത്വം

വാനോളം വളര്‍ന്നങ്ങ് വലുതായല്ലോ

ജൂണ്‍ മാസം വന്നപ്പോ ളമ്മ ചൊല്ലുന്നല്ലോ

യൊരാഴ്ച കഴിഞ്ഞങ്ങ് പോയാല്‍ പോരെ

എത്ര വളര്‍ന്നാലും ,വാനോളമുയര്‍ന്നാലും

ഉണ്ണിയല്ലാതായി മാറീടുമോ

അമ്മതന്‍ യാരോമല്‍ ചൊല്ലല്‍ കേട്ടെന്നുടെ

കോളെജ് യാത്രയും നീണ്ടുവല്ലോ


* * * * * * * * * * * * * *കോളേജിലെത്തവേ ഗെയ്‌റ്റിലായ് കാണുന്നു

കറുത്തോരു കൊടിയങ്ങ് പാറീടുന്നു.

എന്തെന്നറിയാതെ ഞാനങ്ങു നില്‍ക്കവേ

ബോറനാം സാറിന്റെ വിളി കേള്‍ക്കുന്നു

സാറിന്റെ കണ്ണിലായ് കോപവുമില്ലെന്നോ

ശോകത്തിന്‍ നീരങ്ങു തുളുമ്പുന്നല്ലോ

യെന്നുടെ തോളിലായ് കൈ വെച്ചീട്ടങ്ങനെ

ചൊല്ലുന്നു വാക്കുകളോരോന്നായി

സാരമില്ലെന്നുമേ ,ഈശ്വര വിധിയെന്നും

എന്തിനായ് എന്നോടു ചൊല്ലീടുന്നു

പിന്നെയാ സാറങ്ങു ചൊല്ലുന്ന വാക്കങ്ങ്

എന്നുടെ തോഴന്റെ പേരല്ലയോ

എല്ലാം മനസ്സിലായ് ,ഒക്കെ മനസ്സിലായ്

മനതാരില്‍ പിളരാനായ് ബാക്കിയില്ല

ഭാണ്ഡത്തില്‍ പേറുന്ന വീട്ടിലെ കൌതുകം

യാര്‍ക്കായി ഞാനിനി പങ്കുവെയ്ക്കും* * * * * * * * * * * * * *കേമ്പസ്സു കോണിലെ സാഹിത്യ മാവിലായ്

ഞാനങ്ങു ചെന്നീട്ടി രിയ്ക്കും ന്നേരം

ഞാനു മെന്‍ തോഴനും മാവിന്റെ ചോട്ടിലായ്

പണ്ടെത്ര കാര്യങ്ങള്‍ ചൊല്ലീടല്ലോ

മോഹങ്ങളോക്കെയും ദേഹത്തില്‍ ശേഷിപ്പൂ

മണ്ണിലെ മോഹത്തിന്‍ കാ‍ര്യമല്ലേ

ആശ്വാസം തേടി ഞാന്‍ കണ്ണു മടയ്ക്കവേ

യാരോമല്‍ കാറ്റു മിങ്ങെത്തിയല്ലോ

കാറ്റന്റെ കാതിലായ് തോഴന്റെ കവിതകള്‍

ഓരോന്നായ് യോരോന്നായ് ചൊല്ലീടല്ലോ* * * * * * * * * * * * * *നാളുക ളേറെ യായ് കൂടിത്തുടങ്ങവേ

കൂടാത്ത മുറിവുകളൊന്നുമില്ല

കോളേജു തന്നിലെ പ്രശ്നങ്ങള്‍ ക്കിടയിലായ്

തോഴന്റെ രൂപവും മലിഞ്ഞുപോയീ
* * * * * * * * * * * * * *
ഒരു നാളില്‍ കോളേജില്‍ തോഴന്റെ പേരിലായ്

പേരുള്ള വാരിക വന്നുവല്ലോ

വാരിക തന്നുടെ താളിലായ് കാണുന്നു

കവിതയും സുമനെന്ന പേരുമൊക്കെ* * * * * * * * * * * * * *

No comments:

Post a Comment