കുസൃതിക്കുട്ടന് പത്താം ക്ലാസ് പരീക്ഷ എഴുതിക്കഴിഞ്ഞു.മദ്ധ്യവേനലവധി നന്നൊയൊന്ന് ആഘോഷിക്കാമെന്ന് തീരുമാനിച്ചിരിയ്ക്കയായിരുന്നു . അപ്പോഴാണ് സര്‍ ഐസക് ന്യൂട്ടനെകുറിച്ചുള്ള ചില പുസ്തകങ്ങള്‍ വായിക്കാനിടയായത് .
ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കും “ പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക ( ന്യൂട്ടന്‍ എഴുതിയ പുസ്തകം) പോലെ കട്ടിയുള്ള പുസ്തകമാണെന്ന്.
തെറ്റിദ്ധരിക്കരുത് ; ന്യൂട്ടനെക്കുറിച്ചുള്ള പുസ്തകമെന്നു പറഞ്ഞാല്‍ ചിത്രകഥകളാണെന്ന് ചുരുക്കം
ന്യൂട്ടന്റേയും ആപ്പിളിന്റേയും കഥ കുസൃതിക്കുട്ടനു നന്നായി പിടിച്ചു. സാധാരണ കുട്ടികളാണെങ്കില്‍ ആപ്പിള്‍ താഴെ വീണുകിടക്കുന്നതുകണ്ടാല്‍ ഉടനെയെടുത്ത് തിന്നുകയാണ് ചെയ്യുക .
പക്ഷെ, ‘ജീനിയസ്സുകള്‍ ‘ അങ്ങനെയല്ല.
അവര്‍ വേറെ ഒരു തരത്തിലാണ് ചിന്തിക്കുക.
ഇതൊക്കെ ക്ലാസില്‍ ,മാഷ് ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ നിയമം പഠിപ്പിച്ചപ്പോള്‍ പറഞ്ഞത് കുസൃതിക്കുട്ടന് പ്രസ്തുത ചിത്രകഥ വായിച്ചപ്പോള്‍ ഓര്‍മ്മവന്നു.
അതുകൊണ്ടുതന്നെ ‘ജീനിയസ്സാകുവാന്‍ ‘ വേണ്ടി വേറിട്ടൊരു ചിന്താരീതി തന്നെ വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് കുസൃതിക്കുട്ടന് തോന്നി.
ഒരു കാര്യത്തില്‍ കുസൃതിക്കുട്ടന് വിഷമം തോന്നി.
ഇന്നത്തെ ജീനിയസ്സ് നാളത്തെ ജീനിയസ്സ് ആകണമെന്നില്ല!!
അതായത് , ഇന്ന് ഒരു ശാസ്ത്രതത്ത്വം തെളിയിച്ചാല്‍ അത് നാളെ തെറ്റാണെന്ന് വരാം .
വരാമെന്നല്ല , വരുമെന്നുതന്നെ എന്നര്‍ത്ഥം.
ഉദാഹരണത്തിന് , അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തങ്ങളെ തെറ്റാണെന്ന് തെളിയിച്ചില്ലേ .
ഭൌതികശാസ്ത്രചരിത്രത്തില്‍ ടോളമിയുടെ സ്ഥാനം എവിടെയാണ് .
ന്യൂട്ടന്റെ പല സിദ്ധാന്തങ്ങളും തെറ്റാണെന്ന് ഐന്‍സ്റ്റീന്‍ തെളിയിച്ചില്ലേ .
നോബല്‍ സമ്മാനാര്‍ഹമായ രാമന്റെ കണ്ടുപിടുത്തങ്ങള്‍ ഭാരതത്തിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തിലെ സിലബസ്സിലെങ്കിലും ഉള്‍പ്പെടുത്തിയിട്ടുണ്ടോ ?
ഇങ്ങനെ കുസൃതിക്കുട്ടന്റെ ചിന്തകള്‍ മുന്നേറുന്ന സമയത്ത് ........
കുസൃതിക്കുട്ടന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി.
ഒരു വേറിട്ട ചിന്ത!!
ന്യൂട്ടന് ആപ്പിള്‍ മരത്തിന്റെ താഴെ ഇരുന്നപ്പോഴാണല്ലോ ഗുരുത്വാകര്‍ഷണ നിയമം കണ്ടുപിടിക്കാന്‍ സാധിച്ചത് !
അപ്പോള്‍ , എന്തുകൊണ്ട് തനിക്കും ആപ്പിള്‍ മരത്തിനു ചുവട്ടില്‍ ഇരുന്നു കൂടാ ?
അങ്ങനെ ...................
ആപ്പിള്‍ വീണാല്‍ .........................
ഗുരുത്വാകര്‍ഷണ സിദ്ധാന്തം കണ്ടുപിടിക്കാം !
പക്ഷെ ; അതുകൊണ്ട് എന്താ കാര്യം ?
നിര്‍ഭാഗ്യവശാല്‍ അത് ന്യൂട്ടണ്‍ കണ്ടുപിടിച്ചുപോയില്ലേ
അപ്പോള്‍ പിന്നെ എന്തുചെയ്യും ?
എന്നിരുന്നാലും ഒരു കാര്യം ചെയ്യുക തന്നെ
ന്യൂട്ടണ്‍ ചെയ്തതുപോലെ ആപ്പിള്‍ മരത്തിനു കീഴെ ഇരിക്കാം.
ഭാഗ്യവശാല്‍ ....................
ആപ്പിള്‍ വീണാല്‍ .................
ന്യൂട്ടണ്‍ എങ്ങനെയാണ് ഗുരുത്വാകര്‍ഷണ സിദ്ധാന്തം കണ്ടുപിടിച്ചത് എന്ന് മനസ്സിലാക്കമല്ലോ ?
ഹാ ........ഹാ.......ഹാ.........ഹാ........
ഉഗ്രന്‍ ഐഡിയ !!!!
കുസൃതിക്കുട്ടന്‍ മുറിയില്‍ നിന്ന് മുറ്റത്തേക്കിറങ്ങി .
സമയം സന്ധ്യയോടടുക്കുന്നു.
കഷ്ടം ; ആപ്പിള്‍ മരമൊന്നും പുരയിടത്തില്‍ ഇല്ല.
എന്താ ചെയ്യാ?
പക്ഷെ , പുരയിടം തെങ്ങ് നിറഞ്ഞതാണ് .
തെങ്ങിന്‍ ചുവട്ടില്‍ ചെന്നിരുന്നാലോ ?
ഭാഗ്യത്തിന് തേങ്ങ വീണാലോ ?
ഒരു കണ്ടുപിടുത്തം !!
പക്ഷെ, ആ തേങ്ങ വീഴുന്നത് തന്റെ തലയിലായാലോ ?
ശാസ്ത്ര ഗവേഷണത്തിനൊരു രക്തസാക്ഷി !!
അതുവേണ്ട
വേറെ വൃക്ഷം നോക്കാം .
അതാ ഒരു പ്ലാവ് നില്‍ക്കുന്നു.
പക്ഷെ, ചക്ക അങ്ങനെയൊന്നും എളുപ്പത്തില്‍ വീഴില്ല.
പിന്നെ എന്തുചെയ്യും ?
.............................
ഹോ ഭാഗ്യം !!
തോടിന്നരുകില്‍‘ പ്രിയൂര്‍ മാവ് ‘നില്‍ക്കുന്നു; നിറയെ മാങ്ങാക്കുലകളുമായി!
കുസൃതിക്കുട്ടന്‍ വേഗം പ്രിയൂര്‍ മാവിന്റെ ചുവട്ടിലേക്ക് നടന്നു.
മാവിന്‍ ചുവട്ടില്‍ കാക്ക , അണ്ണാന്‍ ..... എന്നിവ കൊത്തിയിട്ട പല മാങ്ങകളും വീണുകിടക്കുന്നുണ്ട് .
അതിനാല്‍ തന്നെ മാങ്ങ വീഴുവാനുള്ള സാധ്യത ഏറെയാണ് !
ഏതായാലും ഭാഗ്യം പരീക്ഷിക്കുക തന്നെ .
വിജയിച്ചാല്‍ ഒരു നോബല്‍ സമ്മാനം !
(നോബല്‍ സമ്മാനം ലഭിച്ച വിദ്യാര്‍ത്ഥിക്ക് സര്‍ക്കാര്‍ ഫിസിക്സില്‍ എ പ്ലസ് തരുമോ ?)
കുസൃതിക്കുട്ടന്‍ മാവിന്‍ ചുവട്ടിലിരുന്നു.
ഒരു മിനിട്ട് ..........
രണ്ടു മിനിട്ട് ...........
പത്തു മിനിട്ട് ..............
ഇരുപതു മിനിട്ട് .......................
.............................
......................
സമയം കടന്നുപോയി
അരമണിക്കൂര്‍ കഴിഞ്ഞു.
പെട്ടെന്ന് ഒരു കാറ്റു വീശി.
പൊടുന്നനെ ഒരു പഴുത്ത പ്രിയൂര്‍ മാങ്ങ താഴേക്കു വീണു.
കുസൃതിക്കുട്ടന്‍ ആഹ്ലാദിച്ചു.
( താനൊരു കുഞ്ഞി ന്യൂട്ടന്‍ ആകുക തന്നെ ചെയ്യും!)
കുസൃതിക്കുട്ടന്‍ ഓടിച്ചെന്ന് മാങ്ങ എടുത്തില്ല.
( അതൊക്കെ ജീനിയസ്സല്ലാത്ത സാധാരണ പിള്ളേര്‍ ചെയ്യുന്നതല്ലേ .)
അങ്ങനെ ഒന്നാം ഘട്ടം വിജയിച്ചതായി കുസൃതിക്കുട്ടന്‍ മനസ്സിലാക്കി.
അടുത്ത ഘട്ടമാണ് “ വേറിട്ട ചിന്ത”- ജീനിയസ്സ് ചിന്ത !
എന്തുകൊണ്ട് മാങ്ങ മുകളിലേക്കു പോയില്ല???
എന്തുകൊണ്ട് മാങ്ങ താഴേക്കു വീണു ?
കുസൃതിക്കുട്ടന്‍ ചിന്തിച്ചു!
പക്ഷെ , കഷ്ടകാലത്തിന് കുസൃതിക്കുട്ടന് ഉത്തരം മനസ്സില്‍ വന്നു.
ഭൂമിയുടെ ഗുരുത്വാകര്‍ഷണം മൂലം -
കുസൃതിക്കുട്ടനു ദേഷ്യം വന്നു.
ശ്ശെ , ഇത്രവേഗം ഉത്തരം വന്നല്ലോ !!
...........................
.................അങ്ങനെ വിഷമിച്ചിരിക്കുന്ന സമയത്ത്
....................
അങ്ങകലെ ആകാശത്ത് പട്ടം പറക്കുന്നത് കുസൃതിക്കുട്ടന്റെ ദൃഷ്ടിയില്‍ പെട്ടു.
കുട്ടന്‍ ചിന്തിച്ചു!
എന്തുകൊണ്ട് ,പട്ടം മുകളിലേക്ക് പൊങ്ങുന്നത് ?
ഇത്തരത്തില്‍ ചലിക്കുന്ന വേറെ വല്ലതുമുണ്ടോ ?
എന്തുകൊണ്ട് പായ്‌ക്കപ്പല്‍ നീങ്ങുന്നത് ?
എന്തുകൊണ്ട് ഇരുമ്പുകട്ട വെള്ളത്തില്‍ താഴുന്നത് ?
ഭൂമിയുടെ ആകര്‍ഷണം നിമിത്തമാണോ ?
അപ്പോള്‍ എന്തുകൊണ്ട് മരക്കട്ട വെള്ളത്തില്‍ താഴുന്നില്ല?
ഇവിടെ , മരക്കട്ടയെ ഭൂമി ആകരഷിക്കുന്നില്ലേ ?
അപ്പൊള്‍ , കുസൃതിക്കുട്ടന് വേറെ ഒരു കാര്യം ഓര്‍മ്മവന്നു.
വീടിന് തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവത്തിന് ‘ഹൈഡ്രജന്‍ ബലൂണ്‍’ വാങ്ങിയ കാര്യം
അറിയാതെ ഹൈഡ്രജന്‍ ബലൂണിന്റെ നൂല്‍ കയ്യില്‍ നിന്ന് വിട്ടപ്പോള്‍ ബലൂണ്‍ മുകളിലേക്ക് പോയി!!
എന്തുകൊണ്ടാണ് ഹൈഡ്രജന്‍ ബലൂണ്‍ മുകളിലേക്ക് പോയത് ?
ഭൂമി ആപ്പിളിനേയും മാങ്ങയേയും മാത്രമേ താഴെക്ക് ആകര്‍ഷിക്കുന്നുള്ളൂ ; ഹൈഡ്രജന്‍ ബലൂണിനെ ആകര്‍ഷിക്കുന്നില്ലേ ?
മാങ്ങയുടെ സ്ഥാനത്ത് ഹൈഡ്രജന്‍ ബലൂണാണ് വീണതെങ്കില്‍ എന്തുസംഭവിക്കുമായിരുന്നു?
താഴോട്ടുവരുമോ ?
അതോ , മുകളിലോട്ടുപോകുമോ ?
?????????????????????
???????????????????
കുസൃതിക്കുട്ടന് മനസ്സില്‍ വേറിട്ട ചിന്തയുടെ ‘സുനാമി‘ അനുഭവപ്പെട്ടു.
ന്യൂട്ടന്റെ കണികാസിദ്ധാന്തത്തെ ഐന്‍സ്റ്റീന്‍ തിരുത്തിയതുപോലെ താനും ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തെ തിരുത്തുവാന്‍ പോകുകയാണെന്നോ ?
താന്‍ വല്ലാത്തൊരു ലോകത്തിലേക്ക് ഉയര്‍ത്തപ്പെട്ടതായി കുസൃതിക്കുട്ടനു തോന്നി .
ഇനി ലോകരെ ഇക്കാര്യം ബോദ്ധ്യപ്പെടുത്തണം .
തന്റെ ഈ കണ്ടുപിടുത്തം സ്കൂളിലും കോളെജിലുമൊക്കെ പഠിപ്പിക്കും !!!!!
!!!!!!!!!!!!!!!!!!!!!!!!!!!
കുസൃതിക്കുട്ടന്‍ മാവിന്റെ ചുവട്ടില്‍ നിന്ന് എണീറ്റ് വീട്ടിലേക്ക് വര്‍ദ്ധിച്ച സന്തോഷത്തോടെ നടന്നു.
ഈ കണ്ടുപിടുത്തം ലോകരെ ബോദ്ധ്യപ്പെടുത്തുന്നതിനായി കുസൃതിക്കുട്ടനെ നിങ്ങള്‍ക്ക് സഹായിക്കാമോ ?
തുടര്‍പ്രവര്‍ത്തനങ്ങള്‍
താഴെ തന്നിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ചര്‍ച്ചചെയ്ത് കണ്ടുപിടിക്കുക
1.ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ നിയമം എന്താണെന്ന് നിങ്ങളുടേതായ ശൈലിയില്‍ വിശദമാക്കമോ ?
2.ഗുരുത്വാകരഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആപ്പിളിന്റെ പതനത്തെ എങ്ങനെ വിശദീകരിക്കാം ?
3.ഒരു കാന്തം കാന്തിക വസ്തുവിനെ ആകര്‍ഷിക്കുന്നു; കാന്തത്തിന്റെ വിരുദ്ധ ധ്രുവങ്ങള്‍ അന്യോന്യം ആകര്‍ഷിക്കുന്നു. എന്നാല്‍ മുറിയില്‍ കിടക്കുന്ന മേശയും കസേരയുമൊക്കെ അന്യോന്യം ആകര്‍ഷിക്കുന്നുണ്ടോ ? ഉണ്ടെങ്കില്‍ അവ തമ്മില്‍ അടുക്കാത്തത് എന്തുകൊണ്ട് ?
4.നോബല്‍ സമ്മാനം നേടിയ സര്‍ സി.വി. രാമന്‍ ഇന്ത്യക്കാരനാണ് . നാം അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് നാം സമ്മാനാര്‍ഹമായ കണ്ടുപിടുത്തത്തെക്കുറിച്ച് പാഠപുസ്തകത്തില്‍ പരാമര്‍ശിക്കാത്തത് ? രാമന്‍ ഇഫക്ട് എന്താണെന്ന് വിശദമാക്കമോ ?
5.ഇരുമ്പു കഷണം വെള്ളത്തിലിട്ടാല്‍ താഴുന്നതെന്തുകൊണ്ട് ?
6.മരക്കഷണം വെള്ളത്തിലിട്ടാല്‍ പൊങ്ങിക്കിടക്കുന്നതെന്തുകൊണ്ട് ?
7.നാം വെള്ളത്തില്‍ വീണാല്‍ താന്നുപോകുന്നു. എന്നാല്‍ ശവശരീരങ്ങള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കാണാറുണ്ട് . എന്തുകൊണ്ട് ?
8.ചത്ത മത്സ്യം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതെന്തുകൊണ്ട് ?
9.വെള്ളം ഭൂമിയില്‍ വീണാല്‍ താഴെക്കു പോകുന്നതെന്തുകൊണ്ട് ?
10.മണ്ണില്‍ നിന്ന് ജലം വൃക്ഷത്തിന്റെ ഇലകളിലേക്ക് എത്തുന്നത് എങ്ങനെ ?
11.വേലിയേറ്റത്തിനും വേലിയിറക്കത്തിനും കാരണമെന്ത് ? ഇതിനെ ഗുരുത്വാകര്‍ഷണ സിദ്ധാന്തവുമായി ബന്ധിപ്പിക്കാമോ ?
12.വേലിയേറ്റ സമയത്ത് കിണറ്റിലെ / കുളത്തിലെ / തടാകത്തിലെ ജലനിരപ്പ് ഉയരുമോ ?
13. ഭൂമിയുടെ ആകര്‍ഷണ ബലത്തിന് എതിരായി മുകളിലേക്ക് ജലം എത്തിക്കുന്ന വൃക്ഷമാണ് തെങ്ങ് എന്ന് കുസൃതിക്കുട്ടന്‍ പറഞ്ഞാല്‍ നിങ്ങള്‍ അംഗീകരിക്കുമോ ? എന്തുകൊണ്ട് ?
14.നാളികേരത്തില്‍ വെള്ളം ഉണ്ടാകുന്നത് ഭുമിയുടെ ആകര്‍ഷണഫലമായി ജലം മുകളിലേക്ക് പോകുന്നതുകൊണ്ടല്ലേ ? ഈ പ്രതിഭാസത്തിനു പറയുന്ന പേരെന്ത് ?
15.വേലിയേറ്റ സമയത്ത് തെങ്ങില്‍ കള്ളിന്റെ അളവ് കൂടുമോ ?
16.ഇത്തരത്തില്‍ ഭൂഗുരുത്വബലത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന പ്രതിഭാസങ്ങള്‍ക്ക് നിത്യജീവിതത്തില്‍ ഉദാഹരണം കണ്ടെത്താമോ ?
No comments:
Post a Comment