സ്ഥലം : ഫിസിക്സ് അദ്ധ്യാപക ശാക്തീകരണം ( ക്ലസ്റ്റര്‍ ) നടക്കുന്ന ക്ലാസ് റൂം .
സന്ദര്‍ഭം : ഹാര്‍ഡ് സ്പോട്ട് ചര്‍ച്ച
ആര്‍ .പി ഔദ്യോഗികമായി അംഗങ്ങളെ ഹാര്‍ഡ്‌സ്പോട്ട് സിംപ്ലിഫിക്കേഷന്‍ പ്രവര്‍ത്തനത്തിലേക്ക് ക്ഷണിച്ചു.
ആദ്യമായി ചര്‍ച്ചക്ക് തുടക്കമിട്ടത് സൂര്യന്‍ മാഷായിരുന്നു.
മാഷ് വേദിയിലെക്ക് വന്ന് തന്റെ സ്ഥിരം ശൈലിയായ - സ്വന്തം കഷണ്ടിത്തലയെ രണ്ടു പ്രാവശ്യം
കൈകൊണ്ട് തലോടി- സംസാരിക്കുവാന്‍ തുടങ്ങി.
മാഷിന്റെ സംസാരിത്തിനുമുന്‍പുള്ള സ്ഥിരം രീതിയാണ് കഷണ്ടിത്തലയെ കൈകൊണ്ട് രണ്ട് പ്രാവശ്യം തലോടല്‍ .
അതിനാല്‍ തന്നെ ഏറെ ഗഹനമായ ഒന്നാണ് മാഷ് അവതരിപ്പിക്കുവാന്‍ പോകുന്നതെന്ന് അംഗങ്ങള്‍ക്ക് മനസ്സിലായി .
സൂര്യന്‍ മാഷ് തുടങ്ങി.
“ഫിഷന്‍ മൂലവും ഫ്യുഷന്‍ മൂലവും ഊര്‍ജ്ജം ഉണ്ടാകുന്നു എന്ന് നമുക്കറിയാം .പക്ഷെ , അത് എങ്ങനെയാണ് തെളിയിക്കുക”
“ഈ ക്ലസ്റ്ററില്‍ അത് തെളിയിക്കുവാന്‍ വളരെ വിഷമമാ മാഷേ “ ഐന്‍സ്റ്റീന്‍ മാഷ് പറഞ്ഞു.
“ അതെ , ഫിഷന്റേയും ഫ്യൂഷന്റേയും പരീക്ഷണം ഇവിടെ , ഈ മുറിയില്‍ വെച്ച് നടത്തുക എന്നൊക്കെ പ്പറഞ്ഞാല്‍ , എങ്ങെന്യാ അത് ശരിയാവാ “ സാന്ദ്രത ടീച്ചര്‍ സൂര്യന്‍ മാഷിനെ കളിയാക്കി പറഞ്ഞു.
ഈ കളിയാക്കല്‍ കേട്ടെങ്കിലും സൂര്യന്‍ മാഷ് തളര്‍ന്നില്ല ; അദ്ദേഹം വീണ്ടും ഉഷാറായി തുടര്‍ന്നു.
“ നിങ്ങള്‍ ഈ ചോദ്യം കുട്ടികളോട് -അതായത് എ പ്ലസ് കിട്ടുവാന്‍ സാധ്യതയൂള്ള വരോട് ചോദിച്ചെന്നിരിക്കട്ടെ . അവര്‍ എന്തു മറുപടിയായിരിക്കും പറയുക?”
ഇപ്പോഴാണ് സംഗതിയുടെ ഗൌരവം അംഗങ്ങള്‍ക്ക് ബോധ്യപ്പെട്ടത് . അവിടെ കളിയും ചിരിയും മാഞ്ഞ് നിശ്ശബ്ദത വന്നു ചേര്‍ന്നു.
ഉത്തരം പറയുവാനായി ഫിഷന്‍ മാഷ് എണീറ്റുനിന്നു , ഒരു നിമിഷം എല്ലാവരേയും നോക്കി പറഞ്ഞു.
“ഫിഷനും ഫ്യൂഷനും നടക്കുമ്പോള്‍ ധാരാളം ഊര്‍ജ്ജം ലഭ്യമാകുന്നുണ്ട് . അതായത് ശബ്ദം , പ്രകാശം , താപം , റേഡിയേഷന്‍ എന്നിരൂപത്തില്‍ ധാരാളം ഊര്‍ജ്ജം സ്വതന്ത്രമാകുന്നു.”
“ശരി തന്നെ “ സൂര്യന്‍ മാഷ് തുടര്‍ന്നു.
“അങ്ങനെയെങ്കില്‍ ഈ ഊര്‍ജ്ജം എവിടെനിന്ന് ഉണ്ടായി എന്നു പറയാമോ ? മാത്രമല്ല അത്
തെളിയിക്കുകയും ചെയ്യാമോ ?”
“അത് അത്ര പ്രയാസമുള്ള കാര്യമല്ലാന്നേ “ ഫിഷന്‍ മാഷ് തുടര്‍ന്നു
“ഫിഷനു മുമ്പുള്ള മാസും ഫിഷനു ശേഷമുള്ള മാസും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക . അപ്പോള്‍ മാസില്‍ വ്യത്യാസം കാണും . അതായത് ഫിഷനു ശേഷവും ഫ്യൂഷനു ശേഷവും മാസില്‍ കുറവ് ഉണ്ടാകും . ഈ മാസ് ആണ് ഊര്‍ജ്ജമായി മാറിയത് “
“ പക്ഷെ ഫിഷനുശേഷം മാസില്‍ കുറവു വന്നത് പുസ്തകത്തില്‍ ഉണ്ട് . പക്ഷെ ഫ്യുഷനു ശേഷം മാസില്‍ കുറവുവരുന്നത് പുസ്തകത്തില്‍ ഇല്ല . പണ്ടത്തെ പുസ്തകത്തില്‍ നാലു ഹൈഡ്രജന്‍ സംയോജിച്ച് ഹീലിയം ഉണ്ടാകുന്ന കാര്യം പറഞ്ഞിരുന്നു. “ ഫ്യൂഷന്‍ മാഷ് തന്റെ സാനിദ്ധ്യം പ്രകടമാക്കി.
സൂര്യന്‍ മാഷ് ഫ്യൂഷന്‍ മാഷിനെ അവഗണിച്ചു കൊണ്ടു പറഞ്ഞു.
“ എന്തായാലും ഫിഷനും ഫ്യൂഷനും നടന്നു കഴിയുമ്പോള്‍ ഊര്‍ജ്ജ മുണ്ടാകുന്നു എന്നും ഈ ഊര്‍ജ്ജം മാസില്‍ നിന്നുമാണ് ഉണ്ടാകുന്നതെന്നും വ്യക്തമായല്ലോ .അങ്ങനെയെങ്കില്‍ എന്റെ അടുത്ത ചോദ്യം ഇതാ” സൂര്യന്‍ മാഷ് എല്ലാവരേയും ഒരു നിമിഷം ആകാംക്ഷാഭരിതരാക്കിക്കൊണ്ട് പറഞ്ഞു.
“സൂര്യനില്‍ ഊര്‍ജ്ജം ഉണ്ടാകുന്നത് ഫ്യൂഷന്‍ മൂലമാണെന്ന് നമുക്ക് അറിയാമല്ലോ . ഫിഷന്‍ നടക്കുമ്പോള്‍ സൂര്യന്റെ മാസില്‍ കുറവ് ഉണ്ടാകുന്നു എന്നും നമുക്ക് അറിയാം . നക്ഷത്രങ്ങളുടെ മരണത്തില്‍ ഏതൊരു നക്ഷത്രവും നാളുകള്‍ കഴിയുമ്പോള്‍ പ്രകാശം പുറപ്പെടുവിക്കാത്ത ഒരവസ്ഥയില്‍ എത്തിച്ചേരുമെന്നും നമുക്ക് അറിയാം . അങ്ങനെയെങ്കില്‍ സൂര്യനെ പുനഃസ്ഥാപിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സായി കരുതുവാന്‍
സാധിക്കുമോ ? ”
സൂര്യന്‍ മാഷ് ഒരു നിമിഷം നിശ്ശബ്ദമായി വേദിയില്‍ നിന്നു.
തന്റെ ചോദ്യം അംഗങ്ങളിലുണ്ടാക്കിയ പ്രതികരണം ആസ്വദിച്ചു. അതിനുശേഷം തന്റെ സീറ്റില്‍ ചെന്നിരുന്നു.
അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച നെടുകെയും കുറുകെയും അങ്ങനെയും ഇങ്ങനെയുമ്മൊക്കെ നടന്നു.
ക്ലാസ് ശബ്ദമുഖരിതമായി .
പെട്ടെന്ന് ഐന്‍സ്റ്റീന്‍ മാഷ് എണീറ്റ് വേദിയിലേക്കു വന്നു.
ഐന്‍സ്റ്റീന്‍ മാഷിന്റെ മുഖത്തെ ഗൌരവം കണ്ടാവണം ക്ലാസ് നിശബ്ദമായി .
ഐന്‍സ്റ്റീന്‍ മാഷ് പറഞ്ഞു തുടങ്ങി .
“സൂര്യന്‍ മരിക്കണമെങ്കില്‍ അഥവാ സൂര്യനില്‍ നിന്ന് പ്രകാശം പുറപ്പെടുന്നത് ഇല്ലാതാകണമെങ്കില്‍ വളരേ അധികം സമയം പിടിക്കും . ഈ സമയത്തെ ആസ്പദമാക്കി മനുഷ്യന്റെയോ മനുഷ്യ വംശത്തിന്റേയോ ആയുസ്സുമായി താരതമ്യം ചെയ്യുമ്പോള്‍ അത് തുലോം തുച്ഛമാണ് . അതുകൊണ്ടു തന്നെ നമുക്ക് സൌരോര്‍ജ്ജത്തെ പുനഃസ്ഥാപിക്കാവുന്ന ഊര്‍ജ്ജസ്രോതസ്സായി കണക്കാക്കാം. ”
“ഐന്‍സ്റ്റീന്‍ മാഷ് പറഞ്ഞു നിറുത്തിയതും കയ്യടി മുഴങ്ങിയതും ഒരുമിച്ചായിരുന്നു.”
കയ്യടി അവസാനിച്ചപ്പോല്‍ ഈ ഹാര്‍ഡ് സ്പോട്ട് പ്രശ്നത്തിനു തീരുമാനമായെന്ന് ആര്‍ പി അറിയിച്ചൂ.
ആശയ സഹായം .
ശ്രീ രമേശന്‍ മാസ്റ്റര്‍ , ഗാന്ധി സ്മാരക ഹൈസ്കൂള്‍ അഷ്ടമിച്ചിറ
Wednesday 22 December 2010
50. ലെന്‍സ് സമവാക്യത്തില്‍ പോസറ്റീവ് ചിഹമോ അതോ നെഗറ്റീവ് ചിഹനമോ ഉള്ളത് ?
സ്ഥലം : ഫിസിക്സ് അദ്ധ്യാപക ശാക്തീകരണം ( ക്ലസ്റ്റര്‍ ) നടക്കുന്ന ക്ലാസ് റൂം .
സന്ദര്‍ഭം : ഹാര്‍ഡ് സ്പോട്ട് ചര്‍ച്ച
ആര്‍ .പി ഔദ്യോഗികമായി അംഗങ്ങളെ ഹാര്‍ഡ്‌സ്പോട്ട് സിംപ്ലിഫിക്കേഷന്‍ പ്രവര്‍ത്തനത്തിലേക്ക് ക്ഷണിച്ചു.
ആദ്യമായി ചര്‍ച്ചക്ക് തുടക്കമിട്ടത് ലെന്‍സിട്ടിച്ചറായിരുന്നു.
ടീച്ചര്‍ വേദിയില്‍ വന്ന് എല്ലാവരേയും നോക്കി പുഞ്ചിരിച്ചശേഷം ചോദിച്ചു.
“ഒമ്പതിലെ ഫിസിക്സ് രണ്ടാം ഭാഗം തുടങ്ങിയോ ?”
പലയിടത്തുനിന്നും ഉത്തരമായി മൂളല്‍ പ്രകടമായി .
മറുപടിയില്‍ പൂര്‍ണ്ണ തൃപ്തി ഇല്ലാഞ്ഞിട്ടാവണം ടീച്ചര്‍ വീണ്ടും ചോദിച്ചു
“പ്രകാശത്തിന്റെ അപവര്‍ത്തനം എന്ന അദ്ധ്യായം എടുത്തു കഴിഞ്ഞുവോ ? അതില്‍ എന്തെങ്കിലും പുതുമ കണ്ടുവോ ?”
“ങള് മനുഷ്യനെ ബെടക്കാക്കാണ്ട് കാര്യം ങ്ങട്ട് പറയാ ” പ്രകാശന്‍ മാഷ് വേറെ ഒരു ടോണില്‍ പറഞ്ഞു. അത് ക്ലാസില്‍ കൂട്ടച്ചിരി പടര്‍ത്തി.
ഇനിയും സസ്പെന്‍സ് കൊണ്ടുപോകുന്നത് ശരിയല്ലെന്ന് തോന്നിയിട്ടാകാം പ്രിന്‍സിടീച്ചര്‍ പറഞ്ഞു.
“ ലെന്‍സമവാക്യത്തിന്റെ കാര്യമാ ഞാന്‍ പറയുവാന്‍ പോകുന്നേ . മുന്‍പൊക്കെ നാം
പഠിപ്പിച്ചിരുന്നത് 1/u + 1/v = 1/f എന്നായിരുന്നല്ലോ . എന്നാല്‍ പുതിയ പാഠപുസ്തകത്തില്‍ 1/v - 1/u = 1/f ” എന്നാണ് . ”
ലെന്‍സിടീച്ചറുടെ ഈ പ്രസ്താവനയില്‍ ക്ലാസ് നിശ്ശബ്ദമായി.
അംഗങ്ങള്‍ സംഭവത്തിന്റെ ഗൌരവം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു.
“ഇക്കാര്യം എന്തുകൊണ്ടാണ് എന്നാ ഞാന്‍ ചോദിക്കുന്നേ ” ഇതും പറഞ്ഞ് ടീച്ചര്‍ സീറ്റില്‍ ചെന്നിരുന്നു.
ഉടന്‍ തന്നെ ട്രാന്‍സ്‌ലേഷന്‍ മാഷ് എണീറ്റുനിന്നു പറഞ്ഞു.
“അത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പാഠപുസ്തകത്തില്‍ മൈനസ് ആയിട്ടാണ് ലെന്‍സ് സമവാക്യം കിടക്കുന്നത് .
അതാണ് കാരണം”
“അതെന്തു ന്യായമാ , ഇംഗ്ലീഷു മീഡിയം സ്കൂളില്‍ മൈനസ് ആയതുകൊണ്ട് മലയാളം മീഡിയം സ്കൂളില്‍
മൈനസ് ആയി എന്നു പറയുന്നത് . നമുക്കിവിടെ അറിയേണ്ടത് മലയാളം മീഡീയത്തിലായാലും ഇംഗ്ലീഷ് മീഡീയത്തിലായാലും എന്തുകൊണ്ട് മൈനസ് ആയി എന്നാണ് ” സാന്ദ്രത ടീച്ചര്‍ ഉടന്‍ പ്രതികരിച്ചു.
ഏതാനും നിമിഷനേരം ക്ലാസില്‍ അടുത്തിരിക്കുന്നവര്‍ തമ്മില്‍ ചര്‍ച്ച നടന്നു.
(വി.കെ.എന്നിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ചര്‍ച്ച നടന്നു, അല്ല ഓടി ; ചര്‍ച്ച ഒരിക്കലും ഇരുന്നില്ല)
ആരും ഒന്നും എണീറ്റു പറയുന്നില്ല.
പെട്ടെന്ന് ന്യൂ കാര്‍ട്ടീഷ്യന്‍ മാഷ് വേദിയിലേക്കു വന്നു , എല്ലാവരേയും ഒന്നു വീക്ഷിച്ചശേഷം പറഞ്ഞു.
“ഈ മൈനസ് സമവാക്യമാണ് ശരി . ഈ സമവാക്യം രൂപപ്പെടുത്തിയിരിക്കുന്നത് ന്യൂ കാര്‍ട്ടിഷന്‍
ചിഹ്നരീതിയനുസരിച്ചാണ് .”
“അപ്പോള്‍ പണ്ടത്തെ പാഠപുസ്തകം തയ്യാറാക്കുമ്പോള്‍ ന്യൂകാര്‍ട്ടീഷ്യന്‍ ചിഹ്നരീതി കണ്ടുപിടിച്ചീട്ടില്ലായിരുന്നുവോ ? ”
സാന്ദ്രത ടീച്ചര്‍ പരിഹസിച്ചുകൊണ്ടു പറഞ്ഞു.
“പണ്ട് ഈ പാഠഭാഗം എട്ടാം ക്ലാസിലായിരുന്നു. അന്ന് പഠിപ്പിച്ചിരുന്നത് 1/u + 1/v = 1/f എന്നായിരുന്നു . പക്ഷെ എട്ടാം ക്ലാസ് ആയതുകൊണ്ട് ന്യൂകാര്‍ട്ടീഷന്‍ ചിഹ്നരീതി പഠിപ്പിച്ചിരുന്നില്ല. കാരണം എട്ടിലെ കുട്ടികളല്ലേ , അത്രക്ക് കട്ടികൂടിയ പാഠഭാഗം വേണ്ടെ എന്ന് തീരുമാനിച്ചിരിക്കാം . അതിനാല്‍ തന്നെ ഈ സമവാക്യം ഉപയോഗിച്ച് കണക്കു ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നം പരിഹരിക്കുവാന്‍ ചില കണ്ടീഷന്‍സ് വെച്ചിരുന്നു. ”
ന്യൂ കാര്‍ട്ടീഷന്‍ മാഷ് ഒന്നു നിറുത്തി എല്ലാവരേയും നോക്കി . എല്ലാവരുടേയും ശ്രദ്ധ തന്നിലേക്കാണെന്നു മനസ്സിലാക്കിയപ്പോള്‍ തുടര്‍ന്നു.
“ഒന്നാമത്തെ കണ്ടീഷന്‍ ,കോണ്‍വെക്സ് ലെന്‍സിന്റെ ഫോക്കസ് ദൂരം പോസറ്റീവ് ആയും കോണ്‍കേവ് ലെന്‍സിന്റേത് നെഗറ്റീവ് ആയും എടുക്കണമെന്നായിരുന്നു. രണ്ടാമത്തേത് , യഥാര്‍ത്ഥ പ്രതിബിബമാണ് ഉണ്ടാകുന്നതെങ്കില്‍ v പോസറ്റീവും മിഥ്യാ പ്രതിബിംബമാണെങ്കില്‍ v നെഗറ്റീവും ആയിരിക്കും . മൂന്നാമത്തേത് , വസ്തു യഥാര്‍ത്ഥമായതുകൊണ്ട് u പോസറ്റീവ് സംഖ്യയായി കണക്കാക്കുന്നു എന്നുമാണ്.”
“അതായത് ന്യൂ കാര്‍ട്ടിഷന്‍ ചിഹ്നരീതി പഠിപ്പിച്ചതിനാല്‍ കണ്ടീഷന്‍സ് ഒന്നും വേണ്ട എന്നര്‍ഥം അല്ലേ “
ലെന്‍സി ടീച്ചര്‍ വിളിച്ചു പറഞ്ഞു.
“അതു തന്നെ ടീച്ചറെ “ ന്യൂ കാര്‍ട്ടീഷന്‍ മാഷ് തുടര്‍ന്നു .
“അതുകൊണ്ടു തന്നെ ഈ പുതുക്കിയ ഈ സമവാക്യം നമുക്ക് യുക്തി ഭദ്രമായി കുട്ടികളുടെ മുന്നില്‍
അവതരിപ്പിക്കാം ”
അതോടുകൂടി ഈ ഹാര്‍ഡ് സ്പോട്ട് പ്രശ്നത്തിനു തീരുമാനമായെന്ന് ആര്‍ പി അറിയിച്ചൂ.

Friday 10 December 2010
49. ലാസ്റ്റ് പിരീഡ് : ഉഷാറിനൊരു സൂത്രവാക്യം
മാഷ് രണ്ടാഴ്ച ചില പ്രശ്നങ്ങള്‍ കാരണം ലീവിലായിരുന്നു.
അങ്ങനെ അന്ന് സ്കൂളിലെത്തി .
പല വിശേഷങ്ങളും പണിക്കിടയില്‍ അറിഞ്ഞും അറിയാതെയും ഇരുന്നു.
കേട്ടതൊക്കെ ഗ്രഹിച്ചു ; കേള്‍ക്കാത്തത് ഊഹിച്ചു.
അവസാനം അന്നേദിവസം ലാസ്റ്റ് പിരീഡ് .
മാഷ് ഏഴാം ക്ലാസ് എ യിലെത്തി.
കുട്ടികള്‍ക്കെല്ലാം ബഹുസന്തോഷം !!
എന്താണാവോ ഇത് ?
മാഷിന് മനസ്സിലായില്ല.
രണ്ടാഴ്ചയായി തന്നെ കാണാതിരുന്നശേഷം കണ്ടതിലുള്ള സന്തോഷമാണോ ?
മാഷിന്റെ മനസ്സില്‍ അത്തരമൊരു സംശയം ഭാഗ്യക്കുറിയിലെ ഒന്നാം സമ്മാനം പോലെ കടന്നുപോയി .ഹേയ് , അതുണ്ടാവില്ല ; മാഷിന്റെ മനസ്സ് തിരുത്തി.
പിന്നെ എന്താണാവോ കാരണം ?
സന്തോഷം മാത്രമല്ല ഉന്മേഷവുമുണ്ട് ?
അപ്പോള്‍ വേറെ എന്തോ ഉണ്ട് ?
നിശ്ചയം തന്നെ .
എന്തിന് ഈ വക ചിന്തകള്‍ക്കൊക്കെ നില്‍ക്കണം
താന്‍ അവരുടെ മാഷ് അല്ലേ
നേരിട്ട് ചോദിച്ചു കൂടെ
അതുതന്നെ നേരിട്ട് ചോദിക്കാം .
“എന്താ , നിങ്ങള്‍ വലിയ സന്തോഷത്തിലാണല്ലോ ”
അവരും അതെ എന്ന മട്ടില്‍ തലയാട്ടി.
ചിലര്‍ ആഹ്ലാദ സൂചകമായ ചില ശബ്ദം പുറപ്പെടുവിച്ചു.
“ കാര്യം പറ .” മാഷിന് തന്റെ ആകാംക്ഷയെ പിടിച്ചു നിര്‍ത്താനായില്ല.
ഏറ്റവും പിന്‍ ബെഞ്ചിലിരുന്ന വിശാല്‍ എണീറ്റു നിന്നു.
മാഷ് പറഞ്ഞുകൊള്ളുവാന്‍ ആംഗ്യം കാണിച്ചു.
“ ഈ ഉഷാര്‍ ‘ഉച്ചപ്പാലിന്റെയാ ’ ”
“ഉച്ചപ്പാലോ അതെന്താ ”
“അയ്യേ , അപ്പോ മാഷ് ഒന്നും അറിഞ്ഞില്ലേ . ഇന്ന് ഉച്ചപ്പാലിന്റെ ദിവസമല്ലേ. അതുകൊണ്ട് ഉച്ചതിരിഞ്ഞുള്ള ഇന്റര്‍വെല്‍
സമയത്ത് ചൂടുള്ള പാല്‍ കിട്ടും . ” രണ്ടാമത്തെ ബെഞ്ചിലിരുന്ന ഹസീന പറഞ്ഞു.
“ സംഗതി സൂപ്പറാ , ഉച്ചക്കഞ്ഞിയേക്കാള്‍ അടിപൊളി .”
അപ്പോള്‍ സംഗതി മാഷിന്നോര്‍മ്മവന്നു.
കുട്ടികള്‍ക്ക് പാല്‍ കൊടുക്കുന്ന കാര്യം .
മാഷ് പത്രത്തില്‍ വായിച്ചിരുന്നു.
ലീവായതുകൊണ്ട് മനസ്സില്‍ തങ്ങിനിന്നില്ല എന്നു മാത്രം .
ഉച്ചക്കഞ്ഞി ചോറും സാമ്പാറും പയറുകറിയുമൊക്കെ ആയുള്ള വിഭവ സമൃദ്ധമായപ്പോളും ഉച്ചക്കഞ്ഞിയെന്ന അതിന്റെ ആദ്യനാമം
പോയില്ല എന്ന് കാര്യം മാഷ് ഓര്‍ത്തു.
അതുപോലെ തന്നെ അതിന്റെ സഹോദരനായി വന്ന പാലിന് കുട്ടികള്‍ നല്‍കിയ ‘ഉച്ചപ്പാല്‍‘ എന്ന പേരും മാഷിന് രസകരമായി
തോന്നി .
“ നിങ്ങള്‍ക്ക് ഉച്ചക്കഞ്ഞിയേക്കാളും സൂപ്പറാണ് ഉച്ചപ്പാല്‍ എന്നു തോന്നുന്നതെന്താ ? ” മാഷ് ചോദിച്ചു.
അതിനുത്തരമായി കുട്ടികള്‍ പലതും പറഞ്ഞു.
പിന്‍ ബെഞ്ചിലിരുന്ന വിശാല്‍ എണീറ്റു നിന്നു പറഞ്ഞു
“ഉച്ചപ്പാല്‍ സിന്ദാബാദ് ”
മറ്റുള്ളവര്‍ ഏറ്റുവിളിക്കും മുന്‍പേ മാഷ് അവരെ അതില്‍ നിന്ന് തടഞ്ഞു.
തുടര്‍ന്ന് മാഷ് സമയം കളയാതെ പാഠഭാഗത്തിലേക്ക് കടന്നു.

Subscribe to:
Posts (Atom)