Tuesday 5 October 2010

10. ജീവിത വിജയത്തിന് സഹായകരമായ ചില മഹദ് വചനങ്ങള്‍ !!

ജീവിത വിജയം എല്ലാവരും ലക്ഷ്യമാക്കുന്ന ഒന്നാണ് . അതിന് സഹായകരമാകുന്ന ചില മഹദ് വചനങ്ങളാണ് താഴെകൊടുക്കുന്നത് . അവ ഒന്നോടിച്ച് വായിച്ചതുകൊണ്ടോ അല്ലെങ്കില്‍ കാണാപ്പാഠമാക്കിയതുകൊണ്ടോ കാര്യമില്ല. മനസ്സിരുത്തി വായിക്കണം . അതിനെക്കുറിച്ച് ചിന്തിക്കണം . ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടോ എന്ന് വിലയിരുത്തണം. നമ്മുടെ സ്വഭാവവുമായി ഈ മഹദ് വചനളെ താരതമ്യം ചെയ്യണം . ഒരു ദിവസം ഒരെണ്ണമെങ്കിലും നടപ്പാക്കണമെന്ന് പറയുകയല്ല നടപ്പിലാക്കുവാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത് . കാലത്ത് എണീക്കുമ്പോള്‍ പ്രസ്തുത മഹദ് വചനത്തെ ക്കുറിച്ച് ഓര്‍ക്കുക. വൈകീട്ട് അത് നടപ്പിലാക്കുവാന്‍ ശ്രമിച്ചതില്‍ എത്രമാത്രം വിജയിച്ചു എന്ന് വിശകലനം ചെയ്യുക. അത്രമാത്രം . നിങ്ങള്‍ മുന്നേറുകയായി. ആശംസകള്‍ നേര്‍ന്നുകൊണ്ട് ...
1. ഒരാളുടെ ഹൃദയത്തിലേക്കുള്ള വഴി അയാളുടെ വയറ്റിലൂടെയാണത്രെ! ----> ചൈനീസ് പഴമൊഴി
2.നിന്റെ ആഹാരം നിന്റെ ഔഷധമാണ് . ആഹാരമല്ലാതെ മറ്റൊരൌഷധവും നിനക്കില്ല.--> ഹിപ്പോക്രാറ്റ്സ്
3.ആഹാരം പഥ്യമുള്ളതാണെങ്കില്‍ ഔഷധത്തിന്റെ ആവശ്യമില്ല.ആഹാരം പഥ്യമുള്ളതല്ലെങ്കില്‍ ഔഷധംകൊണ്ട് പ്രയോജനവുമില്ല. ---> വാഗ്‌ഭടന്‍
4. പിന്നെയാകട്ടെ എന്നു നീക്കിവെക്കാതെ അപ്പപ്പോള്‍ ധര്‍മ്മം അനുഷ്ഠിച്ചാല്‍ അതു നമ്മെ ഏതുകാലത്തും രക്ഷിക്കും. ---> തിരുക്കുറള്‍
5.എന്നില്‍ ഒരാരാധനാപാത്രത്തെ കാണാന്‍ നിങ്ങള്‍ ശ്രമിക്കരുത് . ദാഹമുള്ളവര്‍ പാത്രത്തിലെ വെള്ളം കുടിക്കട്ടെ . പാത്രത്തെ ആരാധിക്കരുത് .----->ജെ.കൃഷ്ണമൂര്‍ത്തി.
6.അഹങ്കാരമുള്ള മനസ്സും താഴ്‌മകാണിക്കുന്ന മനസ്സും ഒരുപോലെ വര്‍ജ്ജ്യമാണ്. ‌‌---> ജെ.കൃഷ്ണമൂര്‍ത്തി.
7.മനുഷ്യനെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ കെടുതികള്‍ക്കും ദുതിതങ്ങള്‍ക്കും ഉത്തമമായ പ്രതിവിധി ജോലിയാണ് .---> തോമസ് കാര്‍ലൈന്‍
8.ഓരോ തിരമാലയുടെ പിന്നിലും സമുദ്രത്തിന്റെ സമ്പൂര്‍ണ്ണ സാനിദ്ധ്യമുണ്ട്. ---> സ്വാമി വിവേകാനന്ദന്‍
9.ശ്രമത്തിലാണ് , ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത് . സമ്പൂര്‍ണ്ണ ശ്രമം സമ്പൂര്‍ണ്ണ വിജയമാകുന്നു. --> ഗാന്ധിജി.
10.വിട്ടുവീഴ്ച് നല്ലൊരു കുടയായി ഉപയോഗിക്കാമെങ്കിലും ഒരു മേല്‍ക്കൂരയെന്ന നിലയില്‍ അതത്ര ഭദ്രമല്ല. അതൊരു താല്‍ക്കാലിക സംവിധാനമാണ്. ----> ഡോസ് റസ്സല്‍ ലവല്‍
11.ഏതു കാര്യമായാലും വിജയത്തിലേക്കുള്ള വഴി ആ കാര്യത്തിലുള്ള താല്പര്യത്തില്‍ അടങ്ങിയിരിക്കുന്നു.---> സര്‍ വില്യം ഓസ്‌ലര്‍
12.വിമര്‍ശനത്തില്‍ നിന്ന് രക്ഷപ്പെടണോ വഴിയുണ്ട് - ഒന്നും ചെയ്യാതിരിക്കുക ,ഒന്നും പറയാതിരിക്കുക,ഒന്നും ആവാതിരിക്കുക. ---> എല്‍ബര്‍ട്ട് നബ്ബേര്‍ഡ്.
13.വ്യക്തികള്‍ മരിക്കും . രാഷ്ട്രങ്ങള്‍ ഉയരുകയും തകരുകയും ചെയ്യും .പക്ഷെ ആശയം ജീവിച്ചുകൊണ്ടേയിരിക്കും . ആശയങ്ങള്‍ക്ക് മരണമില്ല. --> ജോണ്‍ എഫ് കെന്നഡി.
14.നമ്മുടെ പ്രതിയോഗിയുടെ സ്ഥാനത്തേക്ക് കടന്നു വരികയും അവരുടെ വീക്ഷണഗതി മനസ്സിലാക്കുകയും ചെയ്താല്‍ ഈ ഭൂമുഖത്തെ ദുരിതങ്ങളുടേയും തെറ്റിദ്ധാരണകളുടേയും മുക്കാല്‍ ഭാഗം ഇല്ലാതാകും. ---> ഗാന്ധിജി
15. മറ്റുള്ളവര്‍ക്ക് നിങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശം സ്വയം നടപ്പിലാക്കുക . ജീവിതവിജയം കൈവരിക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അതാണ്. ---> റിച്ചര്‍
16.ദാരിദ്രത്തെക്കുറിച്ച് ലജ്ജിക്കാനില്ല .അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം --> തോമസ് മൂര്‍
17.സ്വന്തം ബലഹീനതയില്‍ക്കൂടിയല്ലാതെ ഒരു മനുഷ്യനും തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുകയില്ലെന്നതാണ് എന്റെ വിശ്വാസം ---> മഹാത്മാഗാന്ധി.
18.ആവശ്യങ്ങള്‍ പരിമിതപ്പേടുത്തി ലളിതജീവിതം നയിക്കുന്നവര്‍ക്കേ സംതൃപ്തി ഉണ്ടാകൂ. ---> ഗാന്ധിജി
19.ചിലര്‍ മഹാന്മാരായി ജനിക്കുന്നു. മറ്റുചിലര്‍ മഹാന്മാരായി തീരുന്നു. മറ്റു ചിലരില്‍ മഹത്വം അടിച്ചേല്പിക്കപ്പെടുന്നു. --->ഷേക്‍സ്പിയര്‍
20. ഭാഗ്യം അങ്ങാടി പോലെയാണ് . മിക്കപ്പോഴും കുറച്ചു സമയം കൂടി കാത്തുനില്‍ക്കാന്‍ നിങ്ങള്‍ക്കുകഴിയുമെങ്കില്‍ വിലകുറയും.---> ഷേക്‍സ്പിയര്‍
21.ഒരു കടമ നിര്‍വ്വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ് . --> ജോര്‍ജ്ജ് എലിയറ്റ് .
22.ജ്ഞാനികള്‍ മറ്റുള്ളവരുടെ തെറ്റില്‍നിന്നും വിഡ്ഡികള്‍ സ്വന്തം തെറ്റില്‍നിന്നും പഠിക്കുന്നു.
23. ആരാധന അജ്ഞതയുടെ പുത്രിയാകുന്നു.---> ഫ്രാങ്കിളിന്‍
24.എനിക്കു പറയാനുള്ളതെല്ലാം പര്‍വ്വതങ്ങളോളം പഴക്കമുള്ളവയാണ് ---> ഗാന്ധിജി.
25. മടിയന്മാരുടേയും മൂഡന്മാരുടേയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും. --> യൂങ്

1 comment: