പ്രവര്‍ത്തനം :1
കേശികത്വം എന്ന പ്രതിഭാസം നമുക്ക് അറിയാമല്ലോ . ഭൂഗുരുത്വത്തിനെതിരായി ജലം സൂക്ഷ്മ
സുഷിരങ്ങളില്‍ക്കൂടി മുകളിലേക്കുയരുന്ന പ്രതിഭാസമാണ് കേശികത്വം . സസ്യങ്ങളും
വൃക്ഷങ്ങളുമൊക്കെ ജലം വേരുകള്‍ വഴിഭൂമിയില്‍ നിന്ന് ഇലകളിലേക്ക് എത്തിക്കുന്നത് ഈ
പ്രതിഭാസം മുഖേനെയാണ്.
ഒരു കിണറ്റില്‍ കുറേ കാപ്പില്ലറി ട്യൂബുകള്‍ ഒരു മിച്ച് ഞാത്തിയിടുന്നു.ഈ ട്യൂബുകളുടെ ഒരറ്റം
ജലത്തില്‍ മുങ്ങിക്കിടക്കുന്നുണ്ട് . മറ്റേ അറ്റം കിണറ്റില്‍ നിന്ന് ഒരു മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്നു.
ഈ കേശികക്കുഴലില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുമോ ?
പ്രവര്‍ത്തനം : 2
ഭൂമിയുടെ ഭ്രമണസമയം 24 മണിക്കൂര്‍ ആണെന്ന് നമുക്കറിയാം .
ബഹിരാകാശത്തേക്ക് ഒരു വാഹനം വിക്ഷേപിക്കുന്നു.ഭൂമിയുടെ അന്തരീക്ഷത്തില്‍നിന്ന് ഏറെ
മുകളിലായി ആ വാഹനം നില്‍ക്കുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞ് വാഹനം താഴേക്കു വരുന്നു.
പ്രസ്തുത വാഹനം തിരിച്ചുവരുന്നത് വിക്ഷേപിച്ച അതേ സ്ഥാനത്തുതന്നെയായിരിക്കുമോ ?
അതോ സ്ഥാനം മാറുമോ ?
ഭുമിയുടേ ഭ്രമണം മൂലമാണോ ഇങ്ങനെ സ്ഥാനം മാറുന്നത് ?
ഭാവിയില്‍ ഈ രീതി വ്യോമ ഗതാഗതത്തിന് ഉപയോഗിക്കുന്നതില്‍ എന്തൊക്കെയാണ് തടസ്സം
നില്‍ക്കുന്നത് ?
പ്രവര്‍ത്തനം : 3
ഭൂമിയിലേക്ക് സദാസമയവും ഉല്‍ക്കാപതനം നടക്കുന്നുവെന്ന കാര്യം നമുക്കറിയാം . പല
രാത്രികളിലും നാം അത് കാണാറുണ്ടുതാനും .ഭൂമിയില്‍ പതിച്ച ഉല്‍ക്കകള്‍ ഉണ്ടാക്കിയ ഗര്‍ത്തങ്ങള്‍
നാം ടി.വിയിലുമൊക്കെ കണ്ടിട്ടുണ്ട്. ചില പാറക്കഷണങ്ങളുടേ ചിത്രങ്ങളും നാം നെറ്റില്‍
കണ്ടിട്ടുണ്ട്..
ഇങ്ങനെ അനുസ്യൂതമായി ഉല്‍ക്കാപതനം തുടര്‍ന്നാല്‍ ഭൂമിയുടെ മാസിന് എന്തു സംഭവിക്കും ?
മാസ് കൂടുമോ ?
മാസ് കുറയുമോ ?
എന്നാല്‍ ചില ഉല്‍ക്കകള്‍ ഭൂമിയുടേ അന്തരീക്ഷത്തില്‍ തന്നെ കത്തി ചാമ്പലാകുന്നു .
ഇങ്ങനെ കത്തുന്നതുമുലം വായുവിലേ ഓക്സിജന്റെ അളവിന് കുറവ് സംഭവിക്കില്ലേ
.ഇങ്ങനെ കത്തിചാമ്പലാകുന്നതുനിമിത്തം ഭുമിയുടെ അന്തരീക്ഷത്തിലെ ഊഷ്മാവിന്
വ്യതിയാനമുണ്ടാകില്ലേ ?
ഇത്തരത്തിലുള്ള വ്യതിയാനം കാലാവസ്ഥാ മാറ്റത്തിന് ഇടയാക്കില്ലേ ?
നിങ്ങളുടെ അഭിപ്രായമെന്ത് ?
പ്രവര്‍ത്തനം : 4
നമുക്ക് വേഗത കണ്ടുപിടിക്കുവാനുള്ള സമവാക്യം അറിയാം . വസ്തു സഞ്ചരിച്ച ദൂരത്തെ അത്
സഞ്ചരിക്കാനെടുത്ത സമയം കൊണ്ട് ഹരിച്ചാല്‍ നമുക്ക് വേഗത ലഭിക്കും .
എന്നാല്‍ ഇത് വസ്തുവിന്റെ പ്രതിബിംബം സഞ്ചരിച്ച കാര്യത്തില്‍ ബാധകമാകുമോ ?
ഉദാഹരണമായി നിങ്ങളുടേ മുറ്റത്തെ കിണര്‍ തന്നെ എടുക്കുക.
കിണറിന്റെ വ്യാസം നിങ്ങള്‍ക്കറിയാം .
കിണര്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തിനരികെ വൃക്ഷങ്ങള്‍ ഒന്നും തന്നെയില്ല.
അതിനാല്‍ മുകളിലെ ചന്ദ്രന്റെയും സൂര്യന്റേയുമൊക്കെ പ്രതിബിംബം കിണറില്‍ ചില കാലങ്ങളില്‍
പ്രതിഫലിച്ചുകാണാറുണ്ട് .
അങ്ങനെ ഒരു ദിവസം .............
ചന്ദ്രന്‍ കിണറ്റിലെ വെള്ളത്തില്‍ ഒരറ്റത്ത് പ്രതിഫലിച്ചു നില്‍ക്കുന്നു.
കുറേ കഴിഞ്ഞപ്പോള്‍ ചന്ദ്രന്‍ മറ്റേ അറ്റത്തെത്തി.
അതായത് ചന്ദ്രന്റെ പ്രതിബിംബം സഞ്ചരിച്ച ദൂരം കണക്കാക്കാമോ ?
കിണര്‍ എന്ന വൃത്തത്തിന്റെ കേന്ദ്രത്തില്‍ കൂടിയാണ് ചന്ദ്രന്റെ പ്രതിബിംബം നിങ്ങിയതെങ്കില്‍
കാര്യം എളുപ്പമായി .
അതായത് വ്യാസം ...............
അല്ലെങ്കില്‍ അല്പം പേപ്പര്‍ വര്‍ക്ക് ചെയ്യേണ്ടിവരും .
കടലാസില്‍ വൃത്തം വരക്കുകയും starting point , Finishing point എന്നിവ അടയാളപ്പെടുത്തുകയും
ചാപം വരക്കുകയും ഒക്കെ ചെയ്ത് കണ്ടെത്താമോ ?.
ഇനി മറ്റൊരു ചോദ്യം ഇത്തരത്തില്‍ ചന്ദ്രന്റെ പ്രതിബിംബത്തിന്റെ ദൂരവും സമയവും ലഭിച്ചാല്‍
വേഗത കണ്ടെത്താമോ ?
ഇത് ചന്ദ്രന്റെ യഥാര്‍ത്ഥ വേഗത തന്നെയാണോ ?
ഇത്തരത്തില്‍ സൂര്യന്റെ വേഗത , അല്ലെങ്കില്‍ ഭൂമിയുടെ ഭ്രമണ വേഗത കണ്ടെത്താമോ ?
പ്രവര്‍ത്തനം : 5
ഭുമുയുടെ ആകൃതി ഗോളാകൃതി ആണെന്ന് നാം പഠിച്ചിട്ടുണ്ട് .
ടി.വി യിലും അനിമേഷനിലും മറ്റും അങ്ങനെയാണെല്ലോ വ്യക്തമാക്കുന്നത് .
എന്നാല്‍ ഭുമിയുടേ ആകൃതി ശരിക്കും ഗോളാകൃതി തന്നെയാണോ ?
അതായത് ................
ധ്രുവങ്ങളുടെ ഭാഗത്ത് വ്യത്യാസം ഉണ്ടോ ?
ഭൂമധ്യരേഖാ പ്രദേശത്തോ ?
നാം സങ്കല്പിക്കുന്ന ഭൂമിയുടെ ഉപരിതലം ഉയര്‍ച്ച താഴ്ചകളില്ലാതെ വളരേ മിനുസമായതാണോ ?
ടി.വി യിലും അനിമേഷനിലും ഒക്കെ അങ്ങനെയല്ലേ കാണുന്നത് ?
പക്ഷെ , നമുക്ക് അനുഭവപ്പെടുന്നത് വേറെ തരത്തിലല്ലേ .
പര്‍വ്വതങ്ങള്‍ . കൊടുമുടികള്‍ , ഗര്‍ത്തങ്ങള്‍ എന്നിവ നമുക്ക് അനുഭവവേദ്യമല്ലേ .
അതുകൊണ്ടുതന്നെ അത്തരമൊരു ഭൂമി സങ്കല്പമല്ലേ വേണ്ടത് .
അങ്ങനെയുള്ള ഭൂമിയുടെ നിഴല്‍ അല്ലേ ചന്ദ്രനില്‍ പതിക്കുന്നത് ?
പക്ഷെ , അപ്പോള്‍ അത്തരത്തില്‍ ഉള്ള നിഴല്‍ കാണുന്നില്ലല്ലോ ?
നിഴല്‍ വൃത്താകൃതിയില്‍ തന്നെയല്ലേ കാണുന്നത് ?
എന്താണ് ഇതിനു കാരണം ?
വാല്‍ക്കഷണം:
ഇത് ഒരു ചിന്താരീതിയാണ്. ഈ രീതിയിലുള്ള ചിന്തകള്‍ക്ക് ഉത്തരം കിട്ടുകയെന്നതല്ല മറിച്ച്
ഉത്തരം ലഭ്യമാക്കാനുള്ള ഒരു അന്വേഷണമാണ് ഇവിടെ പ്രധാനമായെടുക്കുന്നത് . അത്തരമൊരു
അന്വേഷണത്തിലൂടെ കാര്യങ്ങള്‍ മനസ്സിലാകുന്ന ശൈലിക്കാണ് നാം മുന്‍ഗണന കൊടുക്കുന്നത് .
No comments:
Post a Comment