Sunday, 6 March 2011

55.കണക്കിനുവേണ്ടിയൊരു യാത്ര ( സെന്‍സസ് കവിത)

(തയ്യാറാക്കിയത് : ഹേമ ടീച്ചര്‍ , G.H.S.S.Vatanappally)
വെയിലറിയാതെ വിയര്‍പ്പറിയാതെ
വീടുകള്‍ തേടി നടന്നൂ ഞാന്‍
വീടിനുള്ളില്‍ ഒളിച്ചിരിക്കും
കണക്കു കള്‍ക്കു , സംഖ്യ നിരത്തി
എണ്ണിമതിച്ചു പട്ടികയാക്കാന്‍
ആണുങ്ങളെത്രെ പെണ്ണുങ്ങളെത്ര
കുട്ടികളെത്ര നിങ്ങള്‍ക്ക്
ഇരുപത്തൊന്‍പത് ചോദ്യത്തിന്റെ
ഉത്തരമെല്ലാം പട്ടികയാക്കാന്‍
ഗ്രാമത്തിന്റെ ഗ്രാമീണന്റെ
 ജീവിത നൊമ്പര നിശ്വാസങ്ങള്‍
മനസ്സില്‍ പുസ്തക താളിലുമേന്തി
യാത്ര തുടര്‍ന്നു സംഖ്യ  നിറക്കാന്‍
കുഴഞ്ഞ കാല് , തളരണ മേനി
നിദ്രാലസ്യം ഇവയെല്ലാം
വെടിഞ്ഞ് കണക്കു താളുനിറച്ചു
ഉത്തരമെല്ലാം പട്ടികയാക്കാന്‍
രാവിന്‍ യാമം പോയി മറഞ്ഞു
കണ്ണുകള്‍ നിദ്രയെ മടിച്ചു പുല്‍കാന്‍
ഒരൊറ്റ ചിന്ത , ഒരൊറ്റ മനസ്സ് , ബുദ്ധി
സെന്‍സസ് എന്ന കൂച്ചു വിലങ്ങ്
നിദ്ര , ബുദ്ധി , മനസ്സിന്റെ
 മേനിയെ തളര്‍ത്തിയെടുത്തൊരു കൂച്ചു വിലങ്ങ്
കൂട്ടി കിഴിച്ചു , കിഴിച്ചു കൂട്ടി ; ഒക്കുന്നില്ല
ഭ്രാന്തായ് , പട്ടിക കയ്യിലെടുത്തു
എണ്ണിയെടുത്തു കൂട്ടിക്കിഴിച്ചു
കിഴിച്ചു കൂട്ടി പട്ടികയാക്കാന്‍
തളര്‍ന്നു പോയെന്‍ കണ്ണും മനവും
ഹാ , കഷ്ടം , തളര്‍ന്നു പോയെന്‍ കണ്ണും മനവും
എല്ലാം സഹിക്കും ഞാന്‍ , എല്ലാം പൊറുക്കും ഞാന്‍
ഭാരത മക്കള്‍ക്കു ക്ഷേമം വിതക്കാന്‍
എളിയതായ് എനിക്കു കഴിഞ്ഞല്ലോ
എല്ലാം നിനക്കന്റെ ഭാരതാംബേ
നിന്‍ പാദാരവിന്ദത്തിലര്‍പ്പിച്ചിടുന്നു.
(തയ്യാറാക്കിയത് : ഹേമ ടീച്ചര്‍ , G.H.S.S.Vatanappally)

No comments:

Post a Comment